മുത്തേ പൊന്നേ സുരേഷിന്റെ പുതിയ ഗാനം

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ മുത്തേ പൊന്നേ എന്ന ഗാനം പാടി ശ്രദ്ധേയനായ അരിസ്റ്റോ സുരേഷിന്റെ പുതിയ  ഗാനം പുറത്തിറങ്ങി. ഡ്രൈ എന്ന ചിത്രത്തിലേതാണീ പാട്ട്. എംടി വിക്രാന്ത് ഈണമിട്ട പാട്ട് എഴുതിയത് വി എസ് സത്യനാണ്. ഏങ്ങാനും കണ്ടൊരു മാനം എന്ന പാട്ടിൽ അരിസ്റ്റോ സുരേഷിന്റെ പുതിയൊരു ആലാപന ശൈലി നമുക്ക് പരിചയപ്പെടാനാകും. ഗാനം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടി ഇതിനോടകം.

മിക്കു കാവിലാണു ഈ ചിത്രത്തിൽ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. വിശാഖ് പുന്ന എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഡ്രൈ. റോഷന്‍ മാത്യൂസ്, നവാസ്, വിപീഷ് കുമാർ, സുല്‍ഫീക്കർ, ക്രിസ് ലോയ്ഡ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്.