മുത്തേ പൊന്നേ പാടിയഭിനയിച്ച് പ്രേഷകമനസ്സിൽ ഇടം നേടിയ അരിസ്റ്റൊ സുരേഷിന്റെ ആദ്യവിഷുക്കണി അബുദാബിയിൽ മനോരമ ന്യൂസിനോടൊപ്പം. തലസ്ഥാന നഗരിയിലെ സുഹൃത്ത് റെജിയുടെ വീട്ടിലൊരുക്കിയ വിഷുക്കണിക്ക് മുന്നിൽ നിന്ന് സുരേഷ് പ്രാർഥിച്ചു. എല്ലാ സൗഭാഗ്യങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു.
ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് മലയാളികളുടെ പ്രിയ കലാകാരൻ എത്തിയത്. ജീവിതത്തിൽ ആദ്യമായാണ് സുരേഷ് വിമാനം കയറുന്നത്. വിഷുക്കണി കാണുന്നതും ആദ്യമാണെന്ന് സുരേഷ് പറഞ്ഞു. തിരുവനന്തപുരം തമ്പാനൂരിലെ അരിസ്റ്റോ ജംഗ്ഷനിൽ ചുമടു തൊഴിലാളിയായ സുരേഷ് ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക് ഷൻ ഹീറോ ബിജുവിലാണ് ആദ്യമായി പാടി അഭിനയിച്ചത്.
First Vishukkani Experience of actor Aristo Suresh | Manorama News
പണ്ടുമുതലേ ഗാനങ്ങൾ എഴുതാറുള്ള ഇദ്ദേഹം താൻ തന്നെ എഴുതി ഇൗണമിട്ട പാട്ടാണ് ഇന്ന് മലയാളികൾ മൂളി നടക്കുന്ന മുത്തേ പൊന്നേ പിണങ്ങല്ലേ... ആദ്യ ചിത്രത്തിന് ശേഷം ഒട്ടേറെ സിനിമയിലേയ്ക്ക് ക്ഷണം ലഭിച്ചു. ഒരു ചിത്രത്തിലഭിനയിക്കാൻ മുടി നീട്ടി വളർത്താനുള്ള ശ്രമത്തിലുമാണ്. സ്റ്റേജ് ഷോയ്ക്കും പലരും വിളിക്കുന്നു. എന്നാൽ, തത്കാലം സിനിമയിൽ തന്നെ ഉറച്ചുനിൽക്കാനാണ് തീരുമാനം. സിനിമയില്ലാത്തപ്പോൾ സംശയമില്ല, അരിസ്റ്റോയിൽ ചുമടുതൊഴിലാളിയായി തുടരും.