Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺസ്വരത്തിന്റെ ടൈം കവർ

adel-cover-time

ലോകത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന കവർ ചിത്രങ്ങളാണ് ടൈം മാഗസിന് ചരിത്രത്തിലിടം നൽകിയത്. ഇത്തവണയുമുണ്ട് അത്തരമൊരെണ്ണം. ആരാണെന്നല്ലേ. പോയവർഷം ഏറ്റവും ഹിറ്റായ സംഗീത ആൽബത്തിന്റെ ഉടമയാണ്. പെണ്‍സ്വരത്തിൽ ഈ പാട്ടാണ് അമേരിക്കൻ സംഗീത വിപണിയിപ്പോൾ കയ്യാളുന്നത്. അഡെൽ ആണ് ടൈം മാഗസിന്റെ ഈ ആഴ്ചത്തെ കവർ ചിത്രം. പുതുവർഷത്തിലെ ടൈം മാഗസിന്റെ കവർ ചിത്രമാകുന്നത് അഡെലിന് കിട്ടുന്ന ഏറ്റവും പ്രൗഡമായ അംഗീകാരങ്ങളിലൊന്നു തന്നെയെന്നതിൽ സംശയമില്ല,

പാട്ടുപോലെ വശ്യമായ സൗന്ദര്യം തുടിക്കുന്ന കവർ ഫോട്ടോയിലൂടെ അഡെലിനെ ലോകം കാണുന്നു. ചുവന്ന കോട്ടണിഞ്ഞ് സ്വർണ നിറത്തിലുള്ള തലമുടി മാടിയൊതുക്കി ചെഞ്ചുണ്ടോടെ നോക്കിനിൽക്കുന്ന അഡെൽ. ‌മരതകക്കണ്ണും അതിന്റെ തീക്ഷ്ണമായ നോട്ടവും എറിക് മാഗിഗൺ ഹെക്ക് എന്ന ഫോട്ടോഗ്രാഫർ ഒരു കണികപോലും കളയാതെ ഒപ്പിയെടുത്തു. കവർ ഫോട്ടോയിൽ അഡെൽ അതിസുന്ദരി.

adel-photos അഡെൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രവും 25 എന്ന ആൽബത്തിൽ നിന്നുള്ള സ്റ്റില്‍ ഫോട്ടോയും ചേർന്ന ചിത്രം

അഡെലിന്റേതായി പുറത്തുവന്ന ചിത്രങ്ങളിൽ ഏറ്റവും മനോഹരമായവയിലൊന്നും ഇതുതന്നെ.എൺപതുകളിലെ ഹോളിവുഡ് താരത്തെ ഓർമിപ്പിക്കുന്ന ഭംഗിയുള്ള അഡെൽ പോയവർഷം ലോകം നോക്കിനിന്ന ചിത്രങ്ങളിലൊന്നാണ്..അവളുടെ പാട്ടുകേട്ടുകൊണ്ട്. പ്രണയത്തിന്റെ തീവ്രതയെ കുറിച്ചാണ് അഡെൽ 25 എന്ന ആൽബത്തിലെ ഹെലോ എന്ന പാട്ടിലൂടെ പങ്കുവച്ചത്. 25 എന്നു പേരിട്ട ആൽബത്തിന്റെ 3.38 മില്യൺ കോപ്പികളാണ് ആദ്യ ആഴ്ചയിൽ തന്നെ അമേരിക്കയിൽ വിറ്റഴിഞ്ഞത്.