Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈഫ് ഓഫ് ജോസൂട്ടിയിലെ ഗാനങ്ങളെത്തി

Life of Josutty

ട്വിസ്‌റ്റോ സസ്‌പെൻസോ ഇല്ലാതെ ഒരു സാധാണക്കാരന്റെ ജീവിത കഥ പറയുന്ന ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയിലെ ഗാനങ്ങളെത്തി. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് ഗാനങ്ങൾ പുറത്തുവിട്ടത്. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മേലേ മേലേ എന്ന തുടങ്ങുന്ന ഗാനത്തിന്റെ രണ്ട് പതിപ്പുകളുണ്ട് ഒന്ന് ശ്രേയഘോഷാൽ പാടിയപ്പോൾ ഡ്യുയറ്റ് പതിപ്പ് പാടിയിരിക്കുന്നത് ശ്രേയഘോഷാലും നജീം അർഷാദും ചേർന്നാണ്. കേട്ടോ ഞാൻ എന്ന ഗാനത്തിനും രണ്ട് പതിപ്പുകളുണ്ട് സംഗീത പ്രഭുവും നജീം അർഷാദും ഡ്യുയറ്റ് പാടിയിപ്പോൾ സംഗീത പ്രഭുവാണ് സോളോ പാടിയിരിക്കുന്നത്. കാലമേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്ന വിജയ് യേശുദാസാണ്. ദൃശ്യത്തിന്റെ സംഗീതം ഒരുക്കിയ അനിൽ ജോൺസൺ തന്നെയാണ് ലൈഫ് ഓഫ് ജോസൂട്ടിയുടേയും സംഗീതം തയ്യാറാക്കിയിരിക്കുന്നത്.

സൂപ്പർ ഹിറ്റായ ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ട്വിസ്റ്റോ സസ്‌പെൻസോ ഇല്ലാത്ത ജീവിത കഥ എന്ന ടാഗ് ലൈനിൽ എത്തിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. 'മൈ ബോസി'നു ശേഷം ജീത്തുവും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. വാടാമല്ലി, ചെറുക്കനും പെണ്ണും പൈസ പൈസ എന്നീ ചിത്രങ്ങൾക്ക് രചന നിർവഹിച്ച രാജേഷ് വർമ്മയുടേതാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ കഥയും തിരക്കഥയും.

സുരാജ് വെഞ്ഞാറമൂട്, സുനിൽ സുഖദ, ജോജു, ചെമ്പൻ വിനോദ്, ഹരീഷ് പേരാടി, ചെമ്പൻ വിനോദ്, ധർമ്മജൻ, ജ്യോതി കൃഷ്ണ, രചന നാരായണൻകുട്ടി, വിജയകുമാരി, സാജു നവോദയ, നോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഇടുക്കി, കട്ടപ്പന, തൊടുപുഴ, ന്യൂസിലൻഡ് എന്നിവടങ്ങളിലായാണ് ലൈഫ് ഓഫ് ജോസൂട്ടി ചിത്രീകരിച്ചിരിക്കുന്നത്. ഇറോസ് ഇൻറർനാഷ്ണൽ ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ചിത്രം കൂടിയാണ് ലൈഫ് ഓഫ് ജോസൂട്ടി. ഇറോസ് ഇന്റർനാഷണൽ, ബാക്ക്‌വാട്ടേഴ്‌സ് സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ സുനിൽ ലുല്ല, ജയലാൽ മേനോൻ, അനിൽ ബിശ്വാസ് തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 18ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.