സ്നേഹത്തിന്റെ അമ്മയെ കുറിച്ചൊരു കവിത

mother-teresa-song-rajeev-alunkal
തെരേസാമ്മ എന്ന സിഡിയുടെ പ്രകാശനം ബിഷപ്പ് ഡോ.ജോഷ്വാമാർ ഇഗ്നാത്തിയോസ് ചുനക്കര ജനാർദ്ധനനു നൽകി നിർവ്വഹിക്കുന്നു.

പ്രശസ്ത കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ സ്നേഹത്തിന്റെ അമ്മ മദർ തെരേസയെ കുറിച്ചു രചിച്ച കവിതകൾ പുറത്തിറങ്ങി. കവിതയുടെ ശബ്ദലേഖന സിഡി ബിഷപ്പ് ഡോ.ജോഷ്വാമാർ ഇഗ്നാത്തിയോസ് ചുനക്കര ജനാർദ്ധനനു നൽകി നിർവ്വഹിച്ചു. അഞ്ചു ഭാഷകളിൽ വിവർത്തനം പൂർത്തിയാക്കിയ കവിത ആലപിച്ചതും സംഗീതം നൽകിയതും റെജു ജോസഫാണ്.

അൽബേനിയൻ, ഇറ്റാലിയന്‍, ബംഹാളി, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളിലേക്കാണു കവിത വിവർത്തനം ചെയ്തത്. സിസ്റ്റർ സന അൽബേനിയൻ ഭാഷയിലേക്കും, സിസ്റ്റർ ജോർജിയ ഇറ്റാലിയൻ ഭാഷയിലേക്കും ഫാദർ റോബർട്ട്, ഡോ. മൈക്കിൾ പുത്തന്‍കാവിൽ ബംഗാളി ഹിന്ദി തമിഴ് ഭാഷകളിലേക്കുമാണു വിവർത്തനം ചെയ്തത്. സിഡി പ്രകാശന ചടങ്ങിൽ ഇവര്‍ക്കു പ്രത്യേക അഭിനന്ദനവും അറിയിച്ചു.

അടുത്ത മാസം മൂന്നിന് റോമിലെ സെന്റ് ആൻഡ്രിയ ഡെല്ലാവാലി ബസിലിക്കയിൽ രാജീവ് ആലുങ്കലിന്റെ അഭിമുഖത്തോടെ പ്രശസ്ത പോപ് ഗായിക ഉഷ ഉതുപ്പ് ഗാനം ആലപിക്കും. വത്തിക്കാൻ റേഡിയോയും കവിത പ്രക്ഷേപണം ചെയ്യുന്നുണ്ട്.