എന്തു ചെയ്യുമ്പോഴും സംഗതി അൽപം വെറൈറ്റി ആകണമല്ലോ. പാട്ടുകളുടെ കാര്യവും അങ്ങനെ തന്നെ. ചിത്രത്തിലേക്കുളള മൂന്നു പാട്ടുകളുടെ സംഗീത സംവിധാനം തുടങ്ങി വച്ചത് ഒരു ഹൗസ് ബോട്ടിലാണ്. വേമ്പനാട്ട് കായയിലൂടെ ഒഴുകി നടന്നൊരു ഹൗസ് ബോട്ടിൽ. സാധാരണ പുതിയ സിനിമ പാട്ടുകളുടെ സൃഷ്ടിയിൽ അതിന്റെ പിന്നണിയിലുള്ളവർ മിക്കപ്പോഴും പരസ്പരം കാണുക കൂടിയില്ലല്ലോ. ആ അകൽച്ച മാറ്റാനാണ് രതീഷ് വേഗയും സംഘവും ഇങ്ങനെയൊരു കാര്യത്തിനിറങ്ങിയത്. ഗാഗുല്‍ത്താ ലൂക്കാ 23:34 എന്ന ചിത്രത്തിലേക്കാണ് ഈ പാട്ടുകളൊരുക്കുന്നത്.
ചിത്രത്തിൽ ആദ്യ മൂന്നു ഗാനങ്ങളാണുള്ളത്. രാജീവ് ആലുങ്കലാണ് ഗാനരചന നിർവ്വഹിച്ചത്. മറ്റു സിനിമകളില്‍ നിന്നും ഗാഗുല്‍ത്തയുടെ ടൈറ്റില്‍ ഡിസൈന്‍ പ്രകാശനം ചെയ്തതു ദിലീപിന്‍റെ ഹോട്ടലായ ദേ പുട്ടില്‍ വച്ചായിരുന്നു എന്നത് മറ്റൊരു പ്രത്യേകതയും.
സിനിമ ഒരു സാങ്കേതിക കലയാണ്. അതുകൊണ്ടുതന്നെ സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവർ തമ്മില്‍ കണാതെയാണ് സിനിമയുണ്ടാകാറ്. ഒരു പാട്ടുണ്ടാക്കുമ്പോള്‍ അതിന്‍റെ നേര്‍പാതിയെന്ന് പറയുന്ന സംഗീത സംവിധായകനെ തിരിച്ചറിയാതെ പോകുന്ന കാലം. ഇതില്‍ നിന്നും വ്യത്യസ്തമായാണ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരു ദിവസം ഒരുമിച്ചുകൂടി വേമ്പനാട്ട് കായലില്‍ വച്ച് സംഗീത സംവിധാനവും ഗാനരചനയും നിര്‍വ്വഹിച്ചത്. സംവിധായകനോടാണ് നന്ദി പറയുന്നതെന്നും രാജീവ് ആലുങ്കല്‍ പറഞ്ഞു.
റിംങ്ടോണ്‍, ഡോക്ടര്‍ ഇന്നസന്‍റാണ്, കാന്താരി എന്നീ സിനിമകള്‍ക്ക് ശേഷം അജ്മല്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു മുത്തശ്ശിയും അവരുടെ മകനുമായുള്ള ആത്മ ബന്ധം ആണ് കഥയുടെ അടിസ്ഥാനം.