അമല പോളിനായി രമ്യ നമ്പീശൻ പാടുന്നു. ഒരു ഇടവേളയ്ക്കു ശേഷമാണ് രമ്യാ നമ്പീശൻ മലയാള സിനിമയിൽ പാടുന്നത്. അമല പോൾ നായികയാരുന്ന അച്ചായൻസിലാണ് രമ്യ പാട്ടു പാടുന്നത്. പുതുവത്സര ആഘോഷത്തിന്റെ ലഹരി നൽകുന്നൊരു ഗാനമാണിത്. സിനിമയിലെ എല്ലാ താരങ്ങളും ഒന്നുചേരുന്നൊരു രംഗമാണ് പാട്ടിനു തയ്യാറാക്കുന്നത്. രതീഷ് വേഗയാണു സംഗീതം.
ഇവൻ മേഘരൂപനിലെ ആണ്ടേ ലോണ്ട, ബാച്ചിലർ പാർട്ടിയിലെ വിജന സുരഭീ, തട്ടത്തിൻ മറയത്തിലെ മുത്തുച്ചിപ്പി പോലൊരു, ഓം ശാന്തി ഓശാനയിലെ ഈ മഴമേഘം തുടങ്ങിയവയാണ് രമ്യയുടെ ശ്രദ്ധേയമായ ഗാനങ്ങൾ. അടി കപ്യാരേ കൂട്ടമണിയ്ക്കു ശേഷം രമ്യ പാടുന്ന ചിത്രമാണിത്.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണിത്. ജയറാം,പ്രകാശ് രാജ്,ഉണ്ണി മുകുന്ദൻ, അനു സിത്താര, സഞ്ജു ശിവറാം, ശിവദ, തുടങ്ങിയവരാണു പ്രധാന വേഷത്തിലെത്തുന്നത്. സി.കെ. പത്മകുമാറാണ് നിർമ്മാണ്. സേതുവാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്.