റഫീഖ് അഹമ്മദ്, വയലാർ ശരത് ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ, അനിൽ പനച്ചൂരാൻ അജിത് കുമാർ എന്നിങ്ങനെ അഞ്ച് എഴുത്തുകാരുടെ അഞ്ച് പാട്ടുകൾ. ബിജിപാലിന്റേതാണ് ഈണം. പാടി നടക്കാൻ കഴിയുന്ന കവിത പോലുള്ള നല്ല പാട്ടുകളുടെ നല്ല ശേഖരണവുമായാണ് രാജമ്മ@യാഹൂ എന്ന ചിത്രമെത്തുന്നത്. അഞ്ചു പാട്ടുകളിൽ രണ്ടെണ്ണത്തിന്റെ വീഡിയോയുമെത്തിക്കഴിഞ്ഞു.
രഘു രാമവർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആസിഫ് അലി, നിക്കി ഗിൽറാണി, അനുശ്രീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പണിയെടുക്കാതെ എങ്ങനെ അടിച്ചുപൊളിച്ചു എന്ന് ചിന്തിച്ച് ജീവിക്കുന്ന മൈക്കേൽ രാജമ്മ, വിഷ്ണു യോഹന്നാൻ എന്നീ രണ്ട് സഹോദരങ്ങളുടെ കഥ പറയുന്ന സിനിമയാണിത്. മൈക്കേൽ രാജമ്മയായി കുഞ്ചാക്കോ ബോബനും വിഷ്ണു യോഹന്നാനായി ആസിഫ് അലിയുമാണ് വേഷമിടുന്നത്.
ഉള്ളതു ചൊന്നാൽ, മേഘമണി എന്നിങ്ങനെ തുടങ്ങുന്ന രണ്ടു പാട്ടുകളുടെ വീഡിയോയകളാണ് പുറത്തിറങ്ങിയത്. നജീം അർഷദിന്റെ ഹിറ്റുകളിലേക്കൊരെണ്ണം കൂടിയാകും മേഘമണി എന്നു തുടങ്ങുന്ന ഗാനമെന്ന് ഉറപ്പിച്ചു പറയാം. സന്തോഷ് വർമ്മയുടേതാണ് വരികൾ. ചാക്കോച്ചനും ആസിഫും തരികിട നമ്പരുകളുമായി ഗാനരംഗത്തെ കാണാൻ രസമുള്ളതാക്കി. പറയത്തക്ക ജോലിയൊന്നുമില്ലാതെ ചെറിയ ചെറിയ തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന രണ്ടു പേരുടെയും കയ്യിലിരിപ്പുകൾ വെളിച്ചത്താക്കുന്നതാണ് ഗാനരംഗം. നാട്ടിൻപുറം ലുക്കിലാണ് രണ്ടു പേരുമുള്ളത്. ഉള്ളതു ചൊന്നാൽ എന്ന ഗാനത്തിന് വരികളെഴുതിയത് അനിൽ പനച്ചൂരാനാണ്. വിനീത് ശ്രീനിവാസനും സംഗീതം ശ്രീകാന്തും ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്. വിഷ്ണു യോഹന്നാൻ അൽപ്പം ഡീസന്റ് ലുക്കിലാണിതിൽ. ചേട്ടനും കുറച്ച് മര്യാദക്കാരനായതു പോലെ.പൊട്ടിച്ചിരിച്ചുകൊണ്ടു കാണാവുന്ന ഗാനരംഗങ്ങളാണ് രണ്ടും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.