അലമാര എന്ന എന്ന ചിത്രത്തിൽ രൺജി പണിക്കർ പാടിയ ഗാനം പുറത്തിറങ്ങി. എൻ തല ചുറ്റണ പോൽ എന്ന ഗാനമാണിത്. സിനിമയുടെ ടൈറ്റിൽ ഗാനമാണിത്. രൺജി പണിക്കറിനോടൊപ്പം സംഗീത സംവിധായകനായ സൂരജ് .എസ്. കുറുപ്പും പാടിയിട്ടുണ്ട്. മനു മഞ്ജിത്തിന്റേതാണു വരികൾ. രൺജി പണിക്കർ ആദ്യമായിട്ടാണ് ഒരു ചലച്ചിത്ര ഗാനം ആലപിക്കുന്നത്. ചടുലമായ താളത്തിലുള്ളതാണു പാട്ട്.
മിഥുൻ മാനുവേൽ തോമസാണ് അലമാര സംവിധാനം ചെയ്യുന്നത്. എൽദോസ്.പി.ഏലിസാസാണു നിർമ്മാണ്.