മികച്ചൊരു ഗായിക കൂടിയാണ് താനെന്ന് തെളിയിച്ച അഭിനേത്രിയാണ് രമ്യാ നമ്പീശന്‍. സഹോദരന്‍ രാഹുല്‍ സുബ്രമണ്യന്‍റെ സംഗീതത്തില്‍ വീണ്ടും പാടിയത്തിന്‍റെ ത്രില്ലില്ലാണ് രമ്യ ഇപ്പോള്‍. വിജയ് ബാബുവും കാവ്യ മാധവനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആകാശവാണിയെന്ന ചിത്രത്തിന്‍റെ പ്രൊമോഷണല്‍ സോംങിലാണ് രമ്യ പ്രതൃക്ഷപ്പെടുന്നത്.
ഇതിനു മുമ്പ് ഫിലിപ്പ്സ് ആന്‍റ് ദി മങ്കിപെന്‍റെ പ്രൊമോ സോങായ ‘ബാല്യത്തില്‍ നാം കണ്ട ഓമല്‍ കിനാവിന്‍റെ’ എന്ന ഗാനമാണ് സഹോദരന്‍റെ സംഗീതത്തില്‍ രമ്യ പാടിയത്. ‘മായും സന്ധ്യേ അണയാക്കിരണം തിരയുന്നോ’ എന്ന യുഗ്മഗാനം രമ്യക്കൊപ്പം ആലപിക്കുന്നത് അരുണ്‍ ഏളാട്ടാണ്. വിനായകന്‍റേതാണ് വരികള്‍. നവാഗതനായ ഖയിസ് മിലാനാണ് ആകാശവാണിയുടെ സംവിധായകന്‍.
‘ഗാനത്തിനു ഒരു ബേയ്സ് വോയ്സായിരുന്നു എനിക്ക് ആവശ്യം. ചേച്ചിയുടെ ശബ്ദം ഗാനത്തിനു കൂടുതല്‍ അനുയോജ്യമാകുമെന്ന് എനിക്ക് തോന്നി. എനിക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ചേച്ചിയും കൂടുതല്‍ കംഫര്‍ട്ടബിളായിരിക്കും എന്നു തോന്നി’ രാഹുല്‍ സുബ്രമണ്യന്‍ പറഞ്ഞു.‘ആണ്ടെ ലോണ്ടെ’, ‘വിജന സുരഭീ’, ‘മുത്തുച്ചിപ്പി പോലൊരു’, ‘ഈ മഴമേഘം’, ‘ഉല്ലാസ ഗായികേ’ എന്നീങ്ങനെ ഒരുപിടി ഹിറ്റുകള്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്ത രമ്യയുടെ മറ്റൊരു ഹൃദ്യമായ ഗാനമാണ് ‘മായും സന്ധ്യേ’.
ചിത്രത്തില്‍ അഞ്ചു ഗാനങ്ങളാണ് ഉള്ളത്. നാല് സംഗീത സംവിധായകരും അവരില്‍ മൂന്നു പേര്‍ പുതുമുഖങ്ങളാണെന്ന പ്രത്യേകതയും ഉണ്ട്. അനില്‍ ഗോപലാന്‍ രണ്ടു ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. നടി സുജാ കാര്‍ത്തികയുടെ സഹോദരന്‍ ശ്രീ ശങ്കര്‍, ഗായിക അന്നാ കത്രീന എന്നിവരാണ് ആകാശവാണിയിലൂടെ അരങ്ങേറ്റം കുറിക്കുന്ന മറ്റു രണ്ടു സംഗീത സംവിധായകര്‍.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.