6 വര്‍ഷം കാന്‍സറിനോട് പോരാടി ഒടുവില്‍ മരണം വരിച്ച ഗായികയുടെ അവസാന വാക്കുകള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാകുന്നു. മരിക്കുന്നതിന് 21 സെക്കന്റ് മുമ്പാണ് ഈ സന്ദേശം രേഖപ്പെടുത്തുന്നത് എന്നാണ് ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ ഗായികയുടെ മകന്‍ പറയുന്നത്. ഗായിക സീമ ജയ ശര്‍മ്മയാണ് ഏവരെയും ആകര്‍ഷിക്കുന്ന തന്റെ അവസാന വാക്കുകള്‍ മകനെ കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യിപ്പിച്ചിരിക്കുന്നത്.
മരിക്കാന്‍ ഇനി 21 സെക്കന്റുകള്‍ മാത്രമാണുള്ളത് എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞാണ് സീമ തന്റെ സന്ദേശം ആരംഭിക്കുന്നത്. ഞാന്‍ മരിച്ചാല്‍ എന്റെ സംസ്‌കാരചടങ്ങുകളും മറ്റുമൊക്കെ എന്റെ മകന്‍ നിങ്ങളെ അറിയിക്കുമെന്നും വലിയവായില്‍ കരഞ്ഞു കൊണ്ട് ആരും എന്റെ സംസ്‌ക്കാര ചടങ്ങിലേക്ക് വരരുതെന്നും ഈ കുറിപ്പില്‍ പറയുന്നു. കടുത്ത നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആഘോഷത്തോടെയാകണം ചടങ്ങുകളില്‍ എല്ലാവരും പങ്കെടുക്കാന്‍. നിങ്ങളുടെ ജീവിതത്തിലെ ഓരോ നല്ല നിമിഷത്തിലും സന്തോഷങ്ങളിലും ഞാന്‍ ഉണ്ടാകുമെന്നും ഗായിക ഓര്‍മിപ്പിക്കുന്നു.
എന്നെങ്കിലും ഒരു പക്ഷി പറന്നു നിങ്ങളുടെ തലയിലിരുന്നാല്‍ ഓര്‍ക്കുക അത് ഞാനായിരിക്കും. 2009ല്‍ ആണ് സീമയ്ക്ക് കാന്‍സര്‍ ബാധിച്ചത്. സീമയ്ക്ക് രണ്ട് മക്കളാണുള്ളത്. നേരത്തെ തന്നെ വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ആഗസ്ത് 21 നാണ് സീമ മരണമടഞ്ഞത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം

Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.