മാര്‍ച്ച് 29ന് നടക്കാനിരുന്ന വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറി. സംഗീത ജീവിതവുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരന്‍ സന്തോഷ് എടുത്ത നിലപാടുകളോട് പൊരുത്തപ്പെടാനാകില്ലെന്നാണ് വിജയലക്ഷ്മി പറയുന്നത്. വിവാഹശേഷം സംഗീതപരിപാടി നടത്താന്‍ സാധിക്കില്ല, പകരം ഏതെങ്കിലും സംഗീതസ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നു സന്തോഷ് പറഞ്ഞതായാണ് വിജയലക്ഷ്മി പറയുന്നത്.
പത്രത്തില്‍ വിവാഹാലോചന പരസ്യം നൽകിയാണ് വിജയലക്ഷ്മി സന്തോഷിനെ കണ്ടെത്തിയത്. തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശിയാണു സന്തോഷ്‍. മാര്‍ച്ച് 29ന് രാവിലെ 9നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.