ഹിറ്റുകളുടെ ഗാനമാലിക

ചിത്രയുടെ ഹിറ്റ് ഗാനങ്ങളുടെ പട്ടിക നോക്കിയാൽ മലയാളി ഈ ഗായികയെ എത്ര മാത്രം സ്നേഹിക്കുന്നുവെന്നു മനസിലാകും. മലയാളത്തിൽ സംഗീതം ചെയ്തിട്ടുള്ള മിക്ക സംവിധായകർക്കും ചിത്രയുടേതായ ഹിറ്റുകളുണ്ട്.

ഇളയരാജ

തമിഴകത്തു ചിത്രയെ പ്രശസ്തയാക്കിയത് ഇളയരാജയുടെ ഗാനങ്ങളാണ്. മലയാളത്തിലും കുറവല്ല ചിത്രയുടെ രാജഗാനങ്ങൾ. ഇതാ അവയിൽ പ്രശസ്തഗാനങ്ങൾ: താമരക്കിളി പാടുന്നു(മൂന്നാം പക്കം), പുഴയോരത്തിൽ പൂന്തോണിയെത്തീലാ(അഥർവം), ആലാപനം തേടും തായ്മനം(എന്റെ സൂര്യപുത്രിക്ക്), ആറ്റിറമ്പിലെക്കൊമ്പിലെ(കാലാപാനി) എന്നിവയാണ് ഇവയിൽ ചിലത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചിത്ര പാടിയ ഹിറ്റുകളിൽ ഇളയരാജയുടേതായി മൂന്നെണ്ണമുണ്ട്. പഴശിരാജയിലെ കുന്നത്തെ കൊന്നയ്ക്കും, അച്ചുവിന്റെ അമ്മയിലെ എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ, രസതന്ത്രത്തിലെ പൂ കുങ്കുമപ്പൂ എന്നീ ഗാനങ്ങൾ.

ജോൺസൺ

ആലോലമാടുന്ന കാറ്റിനൊപ്പമാണ് ചിത്ര ജോൺസന്റെ സംഗീതത്തിൽ കടന്നു ചെന്നത്. അവർ ചേർന്ന് സംഗീതത്തിന്റെ ഒരുപാടു മൗനസരോവരങ്ങളെ ഉണർത്തി. ചിത്രയുടെ ജോൺസൺ ഹിറ്റുകൾ: ആലോലമാടുന്ന കാറ്റിൽ(ഉപഹാരം), അറിയാതെ അറിയാതെ(ഒരു കഥ ഒരു നുണക്കഥ), താനേ പൂവിട്ട മോഹം(സസ്നേഹം), മായപ്പൊന്മാനേ(തലയണമന്ത്രം), പാലപ്പൂവേ(ഞാൻ ഗന്ധർവൻ), മൗനസരോവരമാകെയുണർന്നു(സവിധം), രാജഹംസമേ(ചമയം), ശ്രീരാമനാമം(നാരായം), ദേവകന്യക സൂര്യതമ്പുരു മീട്ടിയോ(ഈ പുഴയും കടന്ന്), പൊന്നിൽ കുളിച്ചു നിന്ന(സല്ലാപം).

ഒൗസേപ്പച്ചൻ

ഒൗസേപ്പച്ചൻ ചിത്രയ്ക്കു വേണ്ടി ഒരുക്കിയ ഗാനങ്ങളിൽ മിക്കവയും നമ്മൾ ഇപ്പോഴും പാടി നടക്കുന്നവയാണ്. ചിലമ്പിലെ പുടമുറിക്കല്യാണവും കാക്കോത്തിക്കാവിലെ കണ്ണാന്തുമ്പീ പോരാമോ എന്ന ഗാനവും മുകുന്ദേട്ടാ സുമിത്ര വിളിക്കുന്ന എന്ന സിനിമയിലെ ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു എന്ന ഗാനവും. ഒരു പൂ വിരിയുന്ന സുഖമറിയൂ(വിചാരണ), പാതിരാമഴയേതോ(ഉള്ളടക്കം), അല്ലലൂഞ്ഞാൽ പൊൻപടിയിൽ(പുറപ്പാട്), കാട്ടിലെ മൈനയെ പാട്ടു പഠിപ്പിച്ചതാരോ(ആകാശദൂത്), പൂജാം ബിംബം മിഴി തുറന്നു(ഹരികൃഷ്ണൻസ്), തുമ്പയും തുളസിയും(മേഘം) എന്നിവയാണു മറ്റു ചില ഹിറ്റുകൾ.

ശ്യാം

പൂമാനമേ ഒരു രാഗമേഘം താ...എന്ന ഗാനമാണ് ഈ കൂട്ടുകെട്ടിന്റെ എക്കാലത്തെയും ജനപ്രിയ ഗാനം. മറ്റു ഗാനങ്ങൾ: ചന്ദനക്കുറിയുമായ് വാ സുകൃതവനിയിൽ(ഒരു നോക്കു കാണാൻ), വൈശാഖസന്ദ്യേ(നാടോടിക്കാറ്റ്), രാപ്പാടിതൻ കാറ്റിൻ കല്ലോലിനി(ഡെയ്സി), ഹൃദയം കൊണ്ടെഴുതിയ കവിത(അക്ഷരത്തെറ്റ്)

ജെറി അമൽദേവ്

ജെറി അമൽദേവ് എന്ന പ്രതിഭ എന്തു കൊണ്ടോ മലയാള ചലച്ചിത്രലോകത്ത് അധികനാൾ നിന്നില്ല. എങ്കിലും ആ ചെറിയ കാലയളവിന്റെ ഓർമയ്ക്കായി ചിത്രയുടേതായി ആളൊരുങ്ങി അരങ്ങൊരുങ്ങി(മാമാട്ടിക്കുട്ടിയമ്മ), ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ(നോക്കെത്താദൂരത്ത് കണ്ണും നട്ട്) എന്നീ ഗാനങ്ങളുണ്ട്.

ബോംബെ രവി

ചിത്രയ്ക്ക് അവാർഡുകൾ ഏറെയും നേടിക്കൊടുത്തത് ബോംബെ രവിയാണ്. നഖക്ഷതങ്ങളിലെ മഞ്ഞൾപ്രസാദവും..., വൈശാലിയിലെ ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി..എന്നിവയാണ് ദേശീയ അവാർഡ് നേടിക്കൊടുത്തത്. കളരിവിളക്കു തെളിഞ്ഞതാണോ(വടക്കൻ വീരഗാഥ), കണ്ണാടി ആദ്യമായെൻ(സർഗം), പാർവണേന്ദു മുഖീ പാർവതി(പരിണയം), കടലിന്നഗാഥമാം നീലിമയൽ(സുകൃതം).

എം ജി രാധാകൃഷ്ണൻ

ചിത്ര എന്ന ഗായികയെ മലയാളിക്ക് പരിചയപ്പെടുത്തിയത് എംജി രാധാകൃഷ്ണനായിരുന്നു. 1979 ൽ അദ്ദേഹം ഈണം പകർന്ന അട്ടഹാസം എന്ന ചിത്രത്തിലൂടെയാണ് ചിത്ര ആദ്യമായി പിന്നണി പാടുന്ന്. എന്നാൽ ആദ്യ പുറത്തുവന്ന ഗാനം എംജി രാധാകൃഷ്ണന്റെ തന്നെ ഈണം പകർന്ന് 1982 ൽ പുറത്തു വന്ന ഞാൻ ഏകനാണ് എന്ന ചിത്രത്തിലേതാണ്. തുടർന്ന് മഴവിൽ കൊതുമ്പിലേറി, അമ്പലപ്പഴെ, അക്കുത്തിക്കു, അംഗോപാംഗം, വരുവാനില്ലാരുമിന്നൊരുനാളും, ഒരു മുറൈ വന്തു പാർത്തായ, നമ്മളുകൊയ്യും, ശിവമല്ലിക്കാവിൽ തുടങ്ങി എത്ര മനോഹരഗാനങ്ങളാണ് ചിത്രയും എംജി രാധാകൃഷ്ണനും ചേർന്ന് മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്.

രവീന്ദ്രൻ മാസ്റ്റർ

രവീന്ദ്രൻ മാസ്റ്ററിന താൻ സ്വന്തം മകളെപ്പോലെയായിരുന്നുവെന്ന് ചിത്ര തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 1984 ലെ മൈനാകം എന്ന ചിത്രത്തിലെ ആകാശമൗനം എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് കുടജാദ്രീയിൽ കുടികൊള്ളും, ഗോപിക വസന്തം, ഗോപാംഗനേ, അഴകേ നിൻ, രാമായണക്കാറ്റേ, ആദ്യ വസന്തമേ, ആലില മഞ്ചലിൽ, തംബുരു കുളിർ ചൂടിയോ, മകളേ പാതി മലരേ, പാടീ തൊടിയിലേതോ, എന്തിനായ് നീൻ, ഗംഗേ തുടിയിൽ തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ചിത്രയും രവീന്ദ്രൻ മാസ്റ്ററും ചേർന്ന് മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്.

വിദ്യാസാഗർ, എം.ജയചന്ദ്രൻ

പുതിയകാലത്തിന്റെ പാട്ടുകളിൽ ചിത്രയ്ക്കു ഹിറ്റുകൾ നൽകിയ സംഗീതസംവിധായകരാണു എം.ജയചന്ദ്രനും വിദ്യാസാഗറും. ജയചന്ദ്രന്റെ അകലെ, മയങ്ങിപ്പോയീ എന്നീ ഗാനങ്ങളാണ് പ്രശസ്തം.

വിദ്യാസാഗറിന്റെ ഹിറ്റ് ഗാനങ്ങളിൽ മുന്നിൽ നിൽക്കുന്നത് പിന്നെയും പിന്നെയും ആരോ കിനാവിന്റെ(കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്), ആരോ വിരൽമീട്ടി(പ്രണയവർണങ്ങൾ), ഒരു രാത്രി കൂടി വിടവാങ്ങവേ(സമ്മർ ഇൻ ബത്ലഹേം), കരുണാമയനേ കാവൽവിളക്കേ(ഒരു മറവത്തൂർക്കനവ്) എന്നിവയാണ്.

ഇതിനിടയിൽ ചലച്ചിത്രസംഗീതലോകത്തെ കാരണവന്മാരായ ദക്ഷിണാമൂർത്തിക്കു വേണ്ടി വാതിൽപ്പഴുതിലൂടെൻ, കെ.വി.മഹാദേവനു വേണ്ടി വനശ്രീ മുഖം നോക്കി വാൽക്കണ്ണെഴുതമീ എന്നീ ഗാനങ്ങൾ പാടാനായി. എം.കെ.അർജുനന്റെ ഈണമിട്ട ചെല്ലച്ചെറുവീടു തരാം, വിദ്യാധരന്റെ ചന്ദനം മണക്കുന്ന പൂന്തോട്ടം, സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം(കാണാൻ കൊതിച്ച്), എം.ബി.ശ്രീനിവാസന്റെ നെറ്റിയിൽ പൂവുള്ള സ്വർണച്ചിറകുള്ള പക്ഷി, ഇത്തിരിപ്പൂവിന്റെ(മണിവത്തൂരിലെ ആയിരം ശിവരാത്രികൾ) എന്നീ പ്രശസ്ത ഗാനങ്ങളും ചിത്രയുടെ സ്വരത്തിൽ നമ്മൾ കേട്ടു.

മറ്റു സംഗീതസംവിധായകർ:

മോഹൻസിതാര: ഇലകൊഴിയും ശിശിരത്തിൻ(വർഷങ്ങൾ പോയതറിയാതെ), ഉണ്ണീ വാവാ വോ(സാന്ത്വനം), ചഞ്ചല ദ്രുതപദതാളം(ഇഷ്ടം)

രഘുനാഥ് സേഥ്: ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊളിച്ചു വച്ചീലേ(ആരണ്യകം)

കീരവാണി: ശിശിരകാല(ദേവരാഗം)

ഭരതൻ: താരം വാൽക്കണ്ണാടി നോക്കി(കേളി)

എസ്.പി. വെങ്കിടേഷ്: മീനവേനലേ(കിലുക്കം) തളിർവെറ്റിലയുണ്ടോ(ധ്രുവം), നീലാഞ്ജനപ്പൂവിൽ(പൈതൃകം), താമരക്കണ്ണനുറങ്ങേണം(വാൽസല്യം)

എസ്.ബാലകൃഷ്ണൻ: പൂക്കാലം വന്നു പൂക്കാലം(ഗോഡ്ഫാദർ)

ശരത്: ആകാശദീപമൊന്നു..(“ക്ഷണക്കത്ത്)

കണ്ണൂർ രാജൻ: നിമിഷം സുവർണ നിമിഷം(എന്റെ അമ്മു, നിന്റെ തുളസി), നാഥങ്ങളായ് നീ വരൂ(നിന്നിഷ്ടം എന്നിഷ്ടം), പീലിയേഴും വീശി വാ(പൂവിനു പുതിയ പൂന്തെന്നൽ)

കൈതപ്രം: വാർത്തിങ്കളുദിക്കാത്ത(അഗ്നിസാക്ഷി), ആറ്റുനോറ്റുണ്ടായൊരുണ്ണി(ശാന്തം)

രമേശ് നാരായണൻ: ഒരു നറുപുഷ്പമായ്(മേഘമൽഹാർ)

സുരേഷ് പീറ്റേഴ്സ്: അറിയാതെ അറിയാതെ പവിഴവാർത്തിങ്കളറിയാതെ(രാവണപ്രഭു)

കൈതപ്രം വിശ്വനാഥൻ: കരിനീലക്കണ്ണഴകി(കണ്ണകി)

രഘുകുമാർ: പൊൻവീണേ...(താളവട്ടം)

ബേണി ഇഗ്നേഷ്യസ്: മാനം തെളിഞ്ഞേ നിന്നാൽ(തേന്മാവിൻ കൊമ്പത്ത്)