Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രചന അബ്ദുൾ കലാം; സംഗീതം എം.കെ അർജുനൻ

Kalam - MK Arjunan അബ്ദുൾ കലാം, എം.കെ അർജുനൻ

ഇന്ത്യയുടെ ജനകീയനായ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം മികച്ച ഒരു എഴുത്തുകാരനും പ്രാസംഗികനുമായിരുന്നുവെന്നത് ഏവര്‍ക്കും സുപരിചിതമായ കാര്യമാണ്‌. കുഞ്ഞുങ്ങള്‍ക്കായി കവിത എഴുതുകയും പ്രചോദനമായ പ്രസംഗങ്ങളും നടത്തുകയും ചെയ്‌തിരുന്ന അദ്ദേഹത്തിന്റെ വിദ്യാപീഠം എന്ന കവിതയ്ക്ക് പുതിയമാനം കൈവരികയാണ്‌. മാനസിക വൈകല്യമുള്ള കുഞ്ഞുങ്ങൾക്കായി കലാം എഴുതിയ കവിതയ്ക്ക് എം.കെ. അർജുനനാണ് സംഗീതം നൽകിയിരിക്കുന്നത്.

ദൈവത്തോട് ഞങ്ങളിൽ അറിവിന്റെ ദീപം തെളിയിക്കാനാണ് കവിത പറയുന്നത്. കെ ബാലചന്ദ്രനാണ് വരികൾ മലയാളത്തിലാക്കിയിരിക്കുന്നത്. എം കെ അർജുനൻ മാഷിന്റെ ഈണത്തിൽ ബിജു നാരായണൻ ആലപിച്ചിരിക്കുന്ന ഗാനം മനോരമ മ്യൂസിക്കാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ കവിത കൊച്ചിയിൽ 2002 നവംബറിൽ നടന്ന ബാലജനസഖ്യം പരിപാടിയിൽ കുട്ടികൾ ആലപിച്ചിരുന്നു. ഈ ഗാനം ഇപ്പോള്‍ അബ്‌ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ആദരമായി സമര്‍പ്പിക്കുകയാണ്‌.

Vidyadeepam...

ദൈവമേ, വിദ്യാദീപം തെളിക്കൂ

ദൈവമേ, ഞങ്ങൾ അങ്ങയുടെ സൃഷ്ടി

അങ്ങയെ വണങ്ങുന്നു, സ്തുതിക്കുന്നു, തൊഴുന്നു,

ദൈവമേ, ഞങ്ങളുടെ ജീവിതത്തിലും

അറിവിന്റെ ദീപം കൊളുത്തൂ!

കോടാനുകോടി ജനങ്ങളിലേക്ക് നിന്റെ കൃപ

നദികൾ പോല, കടലുകൾ പോലെ നിറയുന്നു

ഞങ്ങളുടെ ജീവിതത്തിലും ദൈവമേ,

വിദ്യാദീപം കൊളുത്തൂ

ദൈവമേ, എന്റെ അമ്മയുടെ വേദനക്കണ്ണീരിനെ

സന്തോഷക്കണ്ണീരാക്കി മാറ്റൂ!

പിതാവിന്റെ ദുഃഖത്തിന് ദൈവമേ

ഒരു മരുന്ന് ഞങ്ങളുടെ പുനരധിവാസമാണ്

ഞങ്ങളുടെ ജീവിതത്തിലും

വിദ്യാദീപം കൊളുത്തൂ

ഞങ്ങൾക്കു മറ്റു കുട്ടികളെപ്പോലെ പഠിക്കണം

അവരോടൊപ്പം ഓടിയാടിക്കളിക്കണം

കൂടിച്ചേർന്നു പാടണം, ആടണം

സ്വാതന്ത്ര്യദിനത്തിൽ മണിക്കൊടി ഉയർത്തണം

എന്റെ ഗുരുവിന്, തപസ്സിരുന്ന പിതാവിന്

വിദ്യയുടെ ദക്ഷിണ നൽകണം

നെറ്റിയിലെ വിയർപ്പ് മണ്ണിൽ ഇറ്റു വീഴും വരെ

ഞങ്ങൾ മറ്റുള്ളവർക്കൊപ്പം

അവരെപ്പോലെ ജീവിക്കാൻ

നീ ഞങ്ങൾക്കുള്ളിൽ പ്രവേശിച്ച് അനുഗ്രഹിക്കൂ

ഭൂമിയെ നീ സൃഷ്ടിച്ചു, ഉയിർ നൽക ി സൂര്യനെ സൃഷ്ടിച്ചു, പ്രകാശം നൽകി

ഞങ്ങൾക്കു ദൈവമേ, ജീവിതം നൽകി

പ്രകാശം നൽകി

ദൈവമേ നിന്നെ ഓർത്തോർത്ത്

വണങ്ങുന്നു, സ്തുതിക്കുന്നു, തൊഴുന്നു