Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ്ര കിരണത്തിൻ ചന്ദനമുണ്ണും ... ചകോര യുവ മിഥുനങ്ങൾ

mizhineer-pookkal-mohanlal-lissy

ചിലച്ചും ചിരിച്ചും മനസിൽ കൂടുകൂട്ടിയ പ്രണയനിർഭരമായൊരു പാട്ട്. മിഴിനീർപ്പൂവുകൾ എന്ന ചിത്രത്തിലെ ചന്ദ്ര കിരണത്തിൽ ചന്ദനമുണ്ണും എന്ന ഗാനം സ്നേഹത്തിന്റെ അന്തരാർഥങ്ങൾ തേടുന്നു. 

ഏറെ നാളത്തെ കാത്തിരിപ്പിനും സ്വപ്നങ്ങൾക്കും ശേഷം ഒരുമിക്കുന്ന വിവാഹത്തിന്റെ ആദ്യനാളുകൾ. പരസ്പരം രസിച്ചും കൊതിച്ചും പ്രണയത്തിന്റെ മാധുര്യം നുകരുന്ന നിമിഷങ്ങൾ.  പ്രണയത്തിന്റെ അനിർവചനീയ തലമാണ് ഈ പാട്ടിലൂടെ ദാമോദരന്റെ വരികൾ പകർന്നു നൽകുന്നത്. അർജ്ജുനൻ മാഷിന്റെ സംഗീതം പാട്ടിലേയ്ക്കു നമ്മെ എടുത്തുകൊണ്ടു പോവുകയും ചെയ്യുന്നു. രേവതി രാഗത്തിലാണ് പാട്ടൊരുക്കിയിരിക്കുന്നത്. യേശുദാസാണ് ആലാപനം. 

1987ലാണ് മിഴിനീർപ്പൂവുകൾ എന്ന ചിത്രം പുറത്തിറങ്ങുന്നത്. കമലിന്റെ കന്നിച്ചിത്രം. മോഹൻലാൽ, ഉർവശി, ലിസി, ബഹദൂർ, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മോഹൻലാൽ, ലിസി എന്നിവരാണ് ഈ ഗാനരംഗത്തിലെത്തുന്നത്. 

ആ ഗാനം

ചിത്രം: മിഴിനീർപ്പൂവുകൾ

സംഗീതം: എം കെ അർജ്ജുനൻ

രചന: ആർ കെ ദാമോദരൻ

ആലാപനം: കെ ജെ യേശുദാസ്

ചന്ദ്ര കിരണത്തിൻ ചന്ദനമുണ്ണും 

ചകോര യുവ മിഥുനങ്ങൾ

അവയുടെ മൌനത്തിൽ കൂടണയും

അനുപമ സ്നേഹത്തിൻ അർഥങ്ങൾ

അന്തരാർഥങ്ങൾ... 

( ചന്ദ്ര കിരണത്തിൻ...)

 

ചിലച്ചും ... ചിരിച്ചും ...

ചിലച്ചും ചിറകടിച്ചു ചിരിച്ചും

താരത്തളിർ നുള്ളി ഓളത്തിൽ വിരിച്ചും

നിളയുടേ രോമാഞ്ചം നുകർന്നും കൊണ്ടവർ

നീല നികുഞ്ജത്തിൽ മയങ്ങും ( 2)

ആ മിഥുനങ്ങളേ അനുകരിക്കാൻ

ആ നിമിഷങ്ങളേ ആസ്വദിക്കാൻ

( ചന്ദ്ര കിരണത്തിൻ...)

 

മദിച്ചും ... കൊതിച്ചും ...

മദിച്ചും പരസ്പരം കൊതിച്ചും

നെഞ്ചിൽ മധുവിധു നൽകും മന്ത്രങ്ങൾ കുറിച്ചും

ഇണയുടെ മാധുര്യം പകർന്നും കൊണ്ടവർ

ഈണത്തിൽ താളത്തിലിണങ്ങും (2)

ആ മിഥുനങ്ങളെ അനുഗമിക്കാൻ

ആ നിമിഷങ്ങളെ ആസ്വദിക്കാൻ

( ചന്ദ്ര കിരണത്തിൻ...)

Your Rating: