ബലികുടീരങ്ങളേ... ഇരമ്പിയാർക്കുന്ന ഗാനസ്മരണയ്ക്ക് 60

ജനകോടികൾ ഹൃദയത്തിൽ ചാർത്തിയ വിപ്ലവഗാനത്തിനു അറുപത് വയസ്സ്. 'ബലികുടീരങ്ങളേ...സ്മരണകളിരമ്പും രണസ്മാരകങ്ങളേ...' എന്ന മലയാളത്തിലെ എക്കാലത്തെയും ഉജ്ജ്വലമായ വിപ്ലവഗാനം പിറന്നത് കോട്ടയത്തെ ബെസ്റ്റോട്ടലിന്റെ അകത്തളത്തിലാണ്. സ്വതന്ത്ര്യസമരത്തിന്റെ ബലിപീഠത്തിൽ ജീവിതം ഹോമിച്ചവർക്ക് മലയാളികളുടെ ആദരാഞ്ജലിയായ അനശ്വരഗാനം വയലാ ർ – ദേവരാജൻ കൂട്ടുകെട്ടിൽ പിറന്നതാണ്. കെപിഎസിയുടെ നാടകങ്ങളുടെ അവത രണ ഗാനമായി മാറുന്നതു പിന്നീടാണ്. 

വയലാർ, ദേവരാജൻ,കെ.എസ്.ജോർജ്

സ്വതന്ത്ര്യസമരത്തിന്റെ നൂറാം വാർഷികം തിരുവനന്തപുരത്ത് 1957–ൽ ആഘോഷിച്ചവേളയിൽ അവിടെ ആലപിക്കാൻ ഒരുക്കിയതാണ് ഈ ഗാനം. പാളയത്തെ ര ക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടന വും ഇതോടനുബന്ധിച്ച് നിശ്ചയിച്ചിരുന്നു. 1957 ഓഗസ്റ്റ് 14ന് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് ഉദ്ഘാടനം ചെയ്ത ത്. സമ്മേളനത്തിനു ശേഷം ഒരു നാടകം അവതരിപ്പിക്കാൻ സംഘാടകർ ഒരു ക്കിയിരുന്നു. എന്നാൽ രാഷ്ട്രപതിക്കു കേൾക്കാൻ ഒരു ഗാനം കൂടി വേണമെന്നു സം ഘാടക സമിതിയിൽ അഭിപ്രായം ഉയർന്നു. 

സമിതിയുടെ മുഖ്യസംഘാടകൻ കൂടിയായ മുഖ്യമന്ത്രി ഇഎംഎസ് ആണ് ഈ നിർദേശം വച്ചത്. ടി.കെ. രാമകൃഷ്ണൻ, ജനാർദനക്കുറുപ്പ്, സി.എസ്. ഗോപാലപിള്ള എന്നിവർക്കായിരുന്നു തിരുവനന്തപു രത്തെ സമ്മേളനത്തിന്റെ പ്രധാന ചുമതല. പാട്ടെഴുത്തിന്റെ  കാര്യങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല  കുമരകം ശങ്കുണ്ണി മേനോൻ, പൊൻകുന്നം വർക്കി എന്നിവർക്കു നൽകി. ഗാനങ്ങൾ എഴുതാൻ വയ ലാറിന്റെയും ഒഎൻവിയുടെയും പേരുകളാണ് ആദ്യം ചർച്ചയിൽ വന്നത്. ജോസഫ് മുണ്ടശേരി ഇടപെട്ടാണ് വയലാറിനെ നിശ്ചയിച്ചത്. ഗാനത്തിന്റെ വരികളിൽ സംഘാടകർ ഉദ്ദേശിച്ചതു പോലെ ദേശീയ ബിംബങ്ങൾ കൂടുതൽ കൂട്ടിച്ചേർക്കുന്ന തിനു വയലാറിന്റെ തൂലികയ്ക്കു കഴിയുമെന്നു പൊതുവേ വിശ്വാസം ഉണ്ടായിരുന്നു. ശിപായി ലഹളയുടെ അവസാന അധ്യായമായി കമ്യൂണിസ്റ്റ് പാർട്ടി കേരള ത്തിൽ അധികാരത്തിൽ വന്നുവെന്നു സൂചന വേണമെന്നു സംഘാടകർക്കു അഭിപ്രായം ഉണ്ടായിരുന്നു. 

ഗാനം  ആലപിക്കാൻ കെപിഎസിയുടെ ഗായകസംഘത്തെയും കെ.എസ്. ജോർജിന്റെ നേതൃത്വത്തിൽ വിലിയൊരു നിരയും അണിനിരന്നു. ജോർജിന് പുറമേ, കെ.പി.എ.സി. സുലോചന, അയിരൂർ സദാ ശിവൻ, സി.ഒ. ആന്റോ , സംഗീതസംവിധായകൻ കുമരകം രാജപ്പന്റെ ഭാര്യ ലളിത എന്നിവരായിരുന്നു പ്രധാനികൾ.

ഓർക്കസ്ട്രായുടെ മുഖ്യസംഘാടകൻകൂടിയായ കെപിഎസി ജോൺസൺ പിയാനോയിൽ അന്ന് ആ ഗാനത്തിന് അകമ്പടിസേവിച്ചു. തബല (വെങ്കിട്ടൻ), ഫ്ലൂട്ട് (ജോസഫ്), വയലിൻ (അഗസ്റ്റിൻ) എന്നിവ രായിരുന്നു മറ്റ് അണിയറക്കാർ. ശങ്കരാഭരണം രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗാനരൂപത്തിലുള്ള ഒരു മാനിഫെസ്റ്റോപോലെ സാധാരണക്കാർ ഏറ്റുപാടി. 1962ൽ 'അശ്വമേധം' മുതൽ അത് കെ.പി.എ.സിയുടെ അവതരണഗാനവുമായി.