കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യം

കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ജോൺ, ജനറൽ സെക്രട്ടറി പി.എ.മുഹമ്മദ് അശ്റഫ്.

കണ്ണൂർ ∙ കെഎസ്ആർടിസി പെൻഷൻ സർക്കാർ ഏറ്റെടുക്കണമെന്നു കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ജോൺ അധ്യക്ഷത വഹിച്ചു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി.എ.മുഹമ്മദ് അശ്റഫ്, ഒ.വി.നാരായണൻ, എം.കെ.ഐസക് കുട്ടി, സി.കെ.ഹരികൃഷ്ണൻ, ആർ.ശശിധരൻ, എം.ശിവകുമാരൻ നായർ, തകിടി കൃഷ്ണൻ നായർ, കെ.രാജു, എൻ.കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: കെ.ജോൺ (പ്രസി.), എസ്.രാധാകൃഷ്ണൻ, എരട്ടിയാൽ രാജൻ, പി.രാധാകൃഷ്ണൻ, ജെ.സി.എസ്.നായർ, വഞ്ചിയൂർ ഗോപാലകൃഷ്ണൻ, എൻ.വി.തമ്പുരാൻ (വൈ.പ്രസി), പി.എ.മുഹമ്മദ് അശ്റഫ് (ജന.സെക്ര.), കെ.രാജു, പി.ഷംസുദ്ദീൻ, പി.വി.അച്യുതൻ, പി.മുരളീധരൻ ‍പിള്ള, വി.പ്രഭാകരൻ, എൻ.നടരാജൻ ആചാരി (സെക്ര), എ.സെയ്നുലാബ്ദീൻ (ട്രഷ.).