തിരുവനന്തപുരം∙ സംസ്ഥാനത്തെ മൂന്നര ലക്ഷത്തിലധികം കർഷകർക്കുള്ള എട്ടു മാസത്തെ കർഷക ക്ഷേമ പെൻഷൻ കുടിശിക ഉടൻ നൽകുമെന്നും ഇതിനായി 84 കോടി രൂപ അനുവദിച്ചു എന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു.
ധനവകുപ്പിന്റെ നിർദേശ പ്രകാരം ആധാർ ബന്ധിപ്പിച്ച കർഷകർക്കുള്ള പുതുക്കിയ പെൻഷൻ തുകയുടെ 2017 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കുടിശിക നൽകുന്നതിനായി 45 കോടി രൂപ കൂടി അനുവദിച്ചതായും കൃഷിമന്ത്രി അറിയിച്ചു.