Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ 24, 25 തീയതികളിൽ

engineering

തിരുവനന്തപുരം∙ 2017–18 അധ്യയന വർഷത്തെ എൻജിനീയറിങ് പ്രവേശന പരീക്ഷ 24, 25 തീയതികളിൽ നടക്കും. സർക്കാർ ഫാർമസി കോളജുകളിൽ ബിഫാം, ഫാംഡി കോഴ്സുകളിൽ പ്രവേശനം നേടുന്നവർ 24നു നടക്കുന്ന എൻജിനീയറിങ് പേപ്പർ 1 (ഫിസിക്സ് ആൻഡ് കെമിസ്ട്രി) എഴുതേണ്ടതാണ്.

സംസ്ഥാനത്തു 307 കേന്ദ്രങ്ങളിലും ഡൽഹിയിൽ രണ്ട്, മുംബൈ, ദുബായ് എന്നിവിടങ്ങളിൽ ഓരോ കേന്ദ്രങ്ങളിലുമായി ആകെ 311 കേന്ദ്രങ്ങളിലായിരിക്കും പ്രവേശന പരീക്ഷ. ‌

പരീക്ഷ എഴുതുന്നതിന് അഡ്മിറ്റ് കാർഡുകൾ നൽകിക്കഴിഞ്ഞു. അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ട് ഹാജരാക്കിയാൽ വിദ്യാർഥികളെ തിരിച്ചറിയുന്നതിനു സൗകര്യപ്രദമായിരിക്കും.