Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമുക്തഭട ആനുകൂല്യം അർധ സൈനികർക്കും: പരിഗണിക്കുമെന്നു മുഖ്യമന്ത്രി

Old-kerala-Assembly-Hall

തിരുവനന്തപുരം∙ വിമുക്തഭടന്മാർക്കു സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ അർധസൈനിക വിഭാഗക്കാർക്കും നൽകണമെന്ന ആവശ്യം പരിഗണിക്കുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സെക്രട്ടേറിയറ്റിൽ സൈനികക്ഷേമ വകുപ്പ് സജീവമാകുന്നതോടെ ഈ രണ്ടു വിഭാഗങ്ങളുടെയും ആവശ്യം ഫലപ്രദമായി പരിഗണിക്കാൻ കഴിയുമെന്ന് എൻ.ഷംസുദ്ദീന്റെ സബ്മിഷനു മറുപടി നൽകി.

∙ഗൾഫ് രാജ്യങ്ങളിലേക്കു സ്ത്രീകളെ കൊണ്ടുപോകുന്നതിൽ നിയമവിരുദ്ധ നടപടികളെടുക്കുന്ന ഏജന്റുമാരെ കർശനമായി കൈകാര്യം ചെയ്യുമെന്നു കെ.വി.അബ്ദുൽ ഖാദറിന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

∙വെങ്ങാനൂരിലെ അയ്യങ്കാളി സ്മൃതി മണ്ഡപവുമായി ബന്ധപ്പെട്ട തർക്കം രമ്യമായി പരിഹരിക്കുമെന്നു ബി.സത്യന്റെ സബ്മിഷനു മന്ത്രി എ.കെ.ബാലൻ മറുപടി നൽകി. സാധുജന പരിപാലനസംഘവും കെപിഎംഎസും തമ്മിലെ തർക്കത്തിൽ സാധുജനസംഘത്തിന് അനുകൂലമായി കോടതി വിധിയുണ്ടായി. ഇരുവിഭാഗങ്ങളെയും വിളിച്ചു തുടർനടപടി സ്വീകരിക്കും.

∙മാമ്പഴ കൃഷിക്കും വിപണനത്തിനും ഫലപ്രദമായ നടപടിയുണ്ടെന്നു കെ.ബാബുവിന്റെ സബ്മിഷനു മന്ത്രി വി.എസ്.സുനിൽ കുമാർ മറുപടി നൽകി. മുതലമടയിൽ അഗ്രോപാർക്ക് തുടങ്ങും.

∙ആർഎസ്ബിവൈ നഴ്സുമാർക്കു മെച്ചപ്പെട്ട വേതനം നൽകാൻ കഴിയുമോ എന്നു പരിശോധിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളോട് ആവശ്യപ്പെടുമെന്നു യു.പ്രതിഭാഹരിക്കു മന്ത്രി കെ.കെ.ശൈലജ മറുപടി നൽകി.

related stories