തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും ഇന്നു വിതരണം ചെയ്യും. പെൻഷന് 60 കോടി രൂപയും ശമ്പളത്തിന് 77 കോടി രൂപയുമാണു വേണ്ടത്. സർക്കാർ 130 കോടി രൂപ അനുവദിച്ചതിൽ 30 കോടി നേരത്തേ ലഭിച്ചു. അതിൽ ഒരുഭാഗം ഇന്ധനത്തിനു മാറ്റിവച്ചു. പിന്നീടു 100 കോടി രൂപ കൈമാറിയെങ്കിലും അക്കൗണ്ടിൽ 33 കോടിയേ ഉണ്ടായിരുന്നുള്ളൂ.
ബാക്കി തുക കൂടി ചേർത്ത് ഇന്നലെ ഉച്ചയ്ക്കു റിസർവ് ബാങ്കിന്റെ അംഗീകാരത്തിന് അയച്ചു. രാത്രി വൈകിയും അംഗീകാരം ലഭിച്ചില്ല. ഇതു ലഭിച്ചാലുടൻ ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടിൽ പണം എത്തും. കുടിശിക വിതരണം ഇപ്പോഴും നടക്കില്ല.