Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹയർ സെക്കൻഡറി സ്കൂളുകളിൽ കൂടുതൽ തസ്‌തിക അടുത്ത വർഷം

teacher

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി മേഖലയിൽ 2014-15 അധ്യയന വർഷം അനുവദിച്ച എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ അധ്യാപകരുടെ കാത്തിരിപ്പിനാണ് ഇന്നലത്തെ മന്ത്രിസഭാ തീരുമാനത്തോടെ വിരാമമാകുന്നത്. അന്നു സർക്കാർ മേഖലയിൽ അനുവദിച്ച സ്കൂളുകളിൽ എഴുനൂറോളം തസ്തികകൾ സൃഷ്ടിക്കാൻ നേരത്തേ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ഹയർസെക്കൻഡറി അധ്യാപകരുടെ പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി കഴിയുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഇനി 2015– 16 വർഷം അനുവദിച്ച സ്കൂളുകളിൽ കൂടി തസ്തിക സൃഷ്ടിക്കേണ്ടതുണ്ട്. ഇത് അടുത്ത വർഷം ഉണ്ടാകും. അതോടെ ഈ പ്രശ്നത്തിനു പൂർണ പരിഹാരമാകും. എയ്ഡഡ് സ്കൂളുകളിൽ പുതുതായി സൃഷ്ടിച്ച തസ്തികകളിലേക്ക് ഇനി ഇന്റർവ്യൂ നടത്തി സ്ഥിരം നിയമനം നടത്തണം.‍

ഡപ്യൂട്ടി കലക്ടർ പദവിയിൽ കുറയാത്തയാൾ ഇന്റർവ്യൂ ബോർഡിൽ ഉണ്ടാകണം. നേരത്തേ മാനേജർമാർ നിയമിച്ച ദിവസ വേതന അധ്യാപകരിൽ ഭൂരിപക്ഷത്തിനും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി കഴിഞ്ഞു. ഈ സാഹചര്യത്തിൽ അവരെ സ്ഥിരം നിയമനത്തിനു പരിഗണിക്കുന്നതിനാണ് പ്രായപരിധി ഇളവ്. വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നു ഡയറക്ടർ ഡോ. പി.പി.പ്രകാശൻ അറിയിച്ചു.