Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഷൻ കാർഡ് അപേക്ഷ: അമിത നിരക്കിനെതിരെ 155300 ട്രോൾഫ്രീ നമ്പറിൽ പരാതിപ്പെടാം

തിരുവനന്തപുരം∙ റേഷൻ കാർഡ് ഓൺലൈനായി അപേക്ഷിക്കാൻ അക്ഷയ കേന്ദ്രങ്ങൾ 50 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്നു സർക്കാർ നിർദേശം. പുതിയ റേഷൻ കാർഡിന് 50 രൂപയും മറ്റു സേവനങ്ങൾക്ക് 25 രൂപയുമാണ് ഉപയോക്താവിൽ നിന്ന് ഈടാക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങളും അപേക്ഷകൾ സ്വീകരിക്കാൻ സജ്ജമായി.

പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ, നിലവിലുള്ള റേഷൻ കാർഡിൽ പുതിയ അംഗത്തെ ചേർക്കുക, തിരുത്തൽ, കാർഡ് ട്രാൻസ്ഫർ, മരണപ്പെട്ടുപോയ അംഗത്തെ ഒഴിവാക്കൽ തുടങ്ങി പതിനഞ്ചോളം അപേക്ഷകൾ സമർപ്പിക്കാം. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സേവന നിരക്കുകൾ പ്രദർശിപ്പിക്കും. അമിത നിരക്ക് ഈടാക്കുകയോ ബുദ്ധിമുട്ട് നേരിടുകയോ ചെയ്താൽ പൊതുജനങ്ങൾക്ക് 155300 എന്ന ടോൾഫ്രീ നമ്പറിലോ 0471-2334070, 2334080 എന്നീ നമ്പറുകളിലോ അറിയിക്കാമെന്ന് ഐടി മിഷൻ അധികൃതർ അറിയിച്ചു.