തിരുവനന്തപുരം∙ സിബിഎസ്ഇ സ്കൂൾ അധ്യാപകരിൽനിന്നും ജീവനക്കാരിൽനിന്നും നിയമനത്തിനു മാനേജ്മെന്റുകൾ നിക്ഷേപം വാങ്ങുന്നതു വിലക്കി.
തിരുവനന്തപുരം റീജനിലെ സിബിഎസ്ഇ സ്കൂളുകളിൽ ഒരുലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെ ഈ രീതിയിൽ വാങ്ങി സ്കൂൾ ഫണ്ടിലും ട്രസ്റ്റിലും നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതു നിയമവിരുദ്ധമാണെന്നും റീജനൽ ഓഫിസർ തരുൺകുമാർ സ്കൂൾ മേധാവികൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
വർഷങ്ങൾ സർവീസുള്ളവർക്കുപോലും ഈ തുക മടക്കിനൽകുന്നില്ല. സംസ്ഥാന സിലബസിൽ ഇതുപോലെ ഡിപ്പോസിറ്റ് വാങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറോടു തരുൺകുമാർ രേഖാമൂലം ആവശ്യപ്പെട്ടു.