മുംബൈ ∙ രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്്വെയർ കയറ്റുമതി സ്ഥാപനമായ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) ജനുവരി–മാർച്ച് പാദത്തിൽ 6608 കോടി രൂപ ലാഭം നേടി. മുൻ കൊല്ലം ഇതേ കാലത്തേതിനെക്കാൾ 4.2% വർധന. 29642 കോടി രൂപയാണ് വരുമാനം. 4.2% വർധന വരുമാനത്തിലുമുണ്ട്.
കമ്പനിയുടെ ഡിജിറ്റൽ ബിസിനസ് 29% വാർഷിക വളർച്ചയോടെ 300 കോടി ഡോളറിന്റേതായി (19500 കോടി രൂപ).
2016–17 ൽ കമ്പനിയുടെ മൊത്തം ലാഭം 8.3% വർധനയോടെ 26289 കോടി രൂപയായി. വരുമാനം 8.6% കൂടി 1,17,966 കോടി രൂപയായി. 3,87,223 ജീവനക്കാരാണ് മാർച്ച് 31–ന്റെ കണക്കു പ്രകാരം കമ്പനിക്കുള്ളത്.