മുംബൈ∙ ബസ് വിപണിയിൽ ടാറ്റ മോട്ടോഴ്സ് അശോക് ലെയ്‌ലൻഡിനെ കടത്തിവെട്ടി. 2016–17ൽ ടാറ്റ 18198 ബസ് വിറ്റഴിച്ചപ്പോൾ ലെയ്‌ലൻഡ് വിൽപന 17725ൽ ഒതുങ്ങി.
ടാറ്റയ്ക്കു മുൻകൊല്ലത്തെക്കാൾ 22% വിൽപന ഉയർന്നപ്പോൾ ലെയ്‌ലൻഡിന് 10% ഇടിവാണുണ്ടായത്.
വിവിധ സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കോർപറേഷനുകളിൽനിന്നുള്ള ഓർഡർ വർധിച്ചതാണ് മികവിനു മുഖ്യ കാരണമെന്നു ടാറ്റ വിലയിരുത്തി.
കഴിഞ്ഞ വർഷം രാജ്യത്തു ആകെ വിറ്റത് 47262 ബസുകളിൽ (മീഡിയം, ഹെവി) 76 ശതമാനവും ടാറ്റയും ലെയ്‌ലൻഡുമാണു വിറ്റത്.