Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺമനോരമ ഡബിൾ ഹോഴ്സ് ഹോം ഷെഫ് മൽസരം: നിങ്ങളുടെ വിഭവം സ്റ്റാറാകും, നിങ്ങളും

onmanorama-homechef

കോട്ടയം∙ മറ്റുള്ളവരുടെ ഹൃദയത്തിലേക്കുള്ള എളുപ്പവഴിയാണ് രുചിയേറിയ ഭക്ഷണം. പാചകത്തിൽ പരീക്ഷണം നടത്താറുണ്ടോ നിങ്ങൾ? കൊതിയൂറും വിഭവങ്ങളിലുടെ വീട്ടുകാരുടെ കയ്യടി നേടിയിട്ടുണ്ടോ? എങ്കിൽ നാട്ടിലെ താരമാകാൻ ഒരുങ്ങിക്കോളൂ.

ഓൺമനോരമ ഡബിൾ ഹോഴ്സ് ഹോം ഷെഫ് മൽസരത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന മൽസരാർഥികൾക്ക് ഓൺമനോരമ ഫുഡ് വിഡിയോ സീരീസിലെ ഓരോ മാസത്തെയും താരമാകാം. 

റോസ്റ്റഡ് റവ, അവൽ, സോയ, വറുത്ത സേമിയ, ഇടിയപ്പം പൗഡർ എന്നീ അഞ്ചു ഡബിൾ ഹോഴ്സ് ഉൽപന്നങ്ങളിലൊന്ന് മുഖ്യ ചേരുവയായി പാചകക്കുറിപ്പു തയാറാക്കണം. ഒരാൾക്ക് ഒന്നിലേറെ പാചകക്കുറിപ്പുകൾ സമർപ്പിക്കാം.

മൽസരത്തിൽ പങ്കെടുക്കാൻ

വിഭവത്തിന്റെ പേര്, ചേരുവകൾ, പാകം ചെയ്യുന്ന വിധം എന്നിവ വിശദമായി വേണം. പ്രായമൊരു പ്രശ്നമല്ലാത്ത മൽസരത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. പാചകക്കുറിപ്പും വിഭവത്തിന്റെ ചിത്രവും www.onmanorama.com/homechef എന്ന പേജിൽ അപ് ലോഡ് ചെയ്യുക.