എംബ്രയർ ബോയിങ്ങിന്റെ ചിറകിൻകീഴിൽ

ബ്രസീലിയ (ബ്രസീൽ) ∙ ചെറിയ യാത്രാ വിമാനങ്ങൾ നിർമിക്കുന്ന ബ്രസീലിയൻ കമ്പനി എംബ്രെയറും വലിയ വിമാനങ്ങൾ നിർമിക്കുന്ന യുഎസ് കമ്പനി ബോയിങ്ങും ലയിക്കുന്നതു സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിൽ. 1994 മുതൽ സ്വകാര്യ മേഖലയിലാണെങ്കിലും ബ്രസീൽ സർക്കാരിനു തീരുമാനങ്ങളിൽ പങ്കാളിത്തമുള്ള കമ്പനിയാണ് എംബ്രെയർ. സർക്കാരിന്റെ അനുവാദം കിട്ടിയാൽ ബോയിങ്ങിന് ഭൂരിപക്ഷം ഓഹരികൾ വിൽക്കാനാണ് പദ്ധതി. രണ്ടാഴ്ചയ്ക്കകം ഇരു കമ്പനികളുടെയും സംയുക്ത യോഗം നടക്കും.