കോയമ്പത്തൂർ∙ ടാറ്റ മോട്ടോഴ്‌സിന്റെയും ജേയം ഓട്ടമോട്ടീവ്‌സിന്റെയും 50:50 സംയുക്തസംരംഭമായ ജെടി സ്പെഷൽ വെഹിക്കിൾസിന്റെ (ജെടിഎസ്‌വി) പെർഫോമൻസ് വാഹന മോഡലുകളായ ടിയാഗോ ജെടിപി, ടിഗോർ ജെടിപി എന്നിവ വിപണിയിലെത്തി. സ്പോർട്ടി ഡിസൈനു പുറമെ, പെർഫോമൻസിനുവേണ്ടി മാറ്റം വരുത്തിയ 1.2 ലീറ്റർ പെട്രോൾ എൻജിനും സസ്പെൻഷനും പ്രത്യേകതകളാണ്.
114 ബിഎച്പി കരുത്തും 150 എൻഎം കുതിപ്പുശേഷിയുമുണ്ട്. 10 സെക്കൻഡിൽ പൂജ്യത്തിൽനിന്നു 100 കിമീ വേഗമാർജിക്കാൻ കഴിയും. വില ടിയാഗോ ജെടിപി 6.39 ലക്ഷം രൂപ, ടിഗോർ ജെടിപി 7.49 ലക്ഷം രൂപ. ബുക്കിങ് തുടങ്ങി. കേരളത്തിലേതടക്കം തിരഞ്ഞെടുക്കപ്പെട്ട ടാറ്റ ഡീലർഷിപ്പുകൾ വഴിയാകും നവംബർ ആദ്യവാരത്തോടെ വിതരണം തുടങ്ങും.