മുംബൈ ∙ പ്രമുഖ ടെക്സ്റ്റൈൽസ് ഗ്രൂപ്പായ വെൽസ്പൺ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ രാജേഷ് മൻഡാവേവാല ദക്ഷിണ മുംബൈയിൽ വാങ്ങിയ ആഡംബര വീടിന് വില 127 കോടി രൂപ. ദാദറിനടുത്ത് പ്രഭാദേവിയിൽ വാധ്‌വ ഗ്രൂപ്പിന്റെ ആഡംബര സമുച്ചയത്തിലെ ഏറ്റവും മുകളിലെ മൂന്നു നിലകൾ ഒന്നിച്ചെടുത്ത് ഒറ്റ വീടാക്കി മാറ്റാനാണു പദ്ധതി.
കടലിന് അഭിമുഖമായാണ് കെട്ടിടം. 21,000 ചതുരശ്ര അടിയാണ് വീടിന്റെ വലിപ്പം. കെട്ടിടം നിർമാണം പൂർത്തിയാക്കി ഉടമകൾക്കു കൈമാറാൻ നാലു വർഷമെടുക്കും. അൻപതിലേറെ രാജ്യങ്ങളിലേക്കു കയറ്റുമതിയുള്ള കമ്പനിയാണ് വെൽസ്പൺ ഇന്ത്യ ഗ്രൂപ്പ്.