Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീലുകൾ എങ്ങനെ ഡീൽ ചെയ്യാം

online-shopping-e-commerce

ഉത്സവ സീസൺ ആയിക്കഴിഞ്ഞു. ഇ-കൊമേഴ്‌സ് കമ്പനികൾ ആഹ്ലാദത്തിന്റെ നെറുകയിലാണ്. 5 ദിവസത്തെ ഫെസ്റ്റീവ് സെയിലിൽ ഇ-കൊമേഴ്‌സ് കമ്പനികൾ ഏകദേശം 15,000 കോടി രൂപയുടെ വിൽപനയാണ് നടത്തിയത്. ഫ്‌ളിപ്കാർട്ടിന് ദി ബിഗ് ബില്യൺ ഡേയ്‌സ് സെയിൽസും ആമസോണിന് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ഉണ്ടായിരുന്നു.

ഫാഷനും സ്മാർട്‌ഫോണും ആയിരുന്നു ഈ കമ്പനികളുടെ ബെസ്റ്റ് സെല്ലേഴ്‌സ്. കോടിക്കണക്കിന് ആളുകൾ ആപ്പുകൾ ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുമ്പോൾ ഇ-കൊമേഴ്‌സ് വിൽപനയിൽ കാര്യക്ഷമമായ ഷോപ്പിംഗിനായി ചില ഉപായങ്ങൾ താഴെ കൊടുക്കുന്നു.

1. വിലകൾ താരതമ്യം ചെയ്യുക

ഒരു ഉൽപന്നം തിരഞ്ഞെടുത്ത് പല ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ അവയുടെ വിലകൾ താരതമ്യം ചെയ്യുക. തുടർന്ന് കാഷ് ബായ്ക്ക്, ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ഓഫറുകൾ, പേയ്‌മെന്റ് മോഡ് എന്നിവ നോക്കുക.
ഓൺലൈൻ ഇ-കൊമേഴ്‌സ് സൈറ്റുകൾ വിൽപന വർധിപ്പിക്കുന്നതിന് സെയിൽ നടത്തുന്നതിന് ഏതാനും ആഴ്ച മുൻപ് ഉൽപന്നങ്ങളുടെ വില വർദ്ധിപ്പിക്കുകയും ബിഗ് സെയിൽ സമയങ്ങളിൽ വില കുറയ്ക്കുകയും ചെയ്യുന്നു. ഉൽപന്നങ്ങൾ ആകർഷകമാക്കുകയും അങ്ങനെ ഉപഭോക്താക്കളെ വശീകരിക്കുകയും ചെയ്ത് വൻ വിൽപന നടത്താനുള്ള ഈ സൂത്രത്തിൽ വീഴരുത്. നിങ്ങൾക്ക് വേണ്ടത് മാത്രം വാങ്ങുക.

2. ഡീലുകൾക്കായി  വെബ്‌സൈറ്റുകൾ പരിശോധിക്കുക

ഉത്സവ വിൽപന നടക്കുന്ന സമയത്ത് ഓൺലൈൻ വിപണികൾ ആകെ അലങ്കോലമാകുന്നതാണ്. ശരിയായ ഇടപാടുകളും ഓഫറുകളും കണ്ടെത്തുന്നത് ഈ സമയത്ത് വളരെ ബുദ്ധിമുട്ടാണ്. ഏറ്റവും മികച്ച ഇടപാടുകൾക്കായുള്ള തിരച്ചിലിൽ സമയം നഷ്ടപ്പെടുകയും നല്ല ഡീൽ കണ്ടെത്തുമ്പോഴേക്കും അത് വിറ്റഴിഞ്ഞേക്കാനും ഇടയാകുന്നു.  നിങ്ങൾക്കാവശ്യമുള്ള ഉൽപന്നങ്ങൾ ഷോർട്ട്‌ലിസ്റ്റ്ചെയ്യാൻ സഹായിക്കുന്നതിന് വെബ്‌സൈറ്റുകൾക്ക് തിരയൽ സവിശേഷത ഉണ്ട്.  ഫ്ലാഷ് സെയിൽ നിമിഷങ്ങൾക്കകം അപ്രത്യക്ഷമാകും. അവയെ പിടിച്ചെടുക്കാൻ നിങ്ങൾ തയാറായിരിക്കണം. നിങ്ങളുടെ ആപ്പിൽ ആദ്യം തന്നെ വ്യക്തിഗത വിശദാംശങ്ങളും പേയ്‌മെന്റ് വിവരവും സേവ് ചെയ്തു വയ്ക്കുക.

ഓൺലൈൻ വിപണികൾ ഒന്നിലധികം ഫ്ലാഷ് സെയിൽസ് നടത്താറുണ്ട്. അവ നിങ്ങൾക്ക് കരസ്ഥമാക്കാൻ ഭാഗ്യമുണ്ടെങ്കിൽ, തയാറായിരിക്കുന്നതിൽ ഒരു കുഴപ്പവുമില്ല.
ബണ്ടിൽ ചെയ്ത എക്‌സ്‌ചേഞ്ച് ഓഫറുകൾ ഉണ്ടോ എന്നു നോക്കുക. നിങ്ങൾക്ക് വർക്കിംഗ് കണ്ടീഷനിൽ ഉള്ള ഒരു പഴയ സ്മാർട് ഫോൺ ഉണ്ടെങ്കിൽ, തേർഡ് പാർട്ടി സൈറ്റുകളിൽ വിൽക്കുന്നതിനു പകരം ഇ-കൊമേഴ്‌സ് വിൽപനയിൽ അത് ഉപയോഗിക്കുക. ഒരു വലിയ ഡിസ്‌കൗണ്ടിൽ നിങ്ങൾക്ക് ഒരു പുതിയ സ്മാർട്‌ഫോൺ ലഭിക്കും.

3. ശരിയായ പെയ്‌മെന്റ് ഓപ്ഷൻ  തിരഞ്ഞെടുക്കുക

ഇ-കൊമേഴ്‌സ് സൈറ്റുകൾ വൈവിധ്യമാർന്ന പേയ്‌മെന്റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്നതും പർച്ചേസിൽ വാല്യൂ കൂട്ടിചേർക്കപ്പെടുന്നതുമായ ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക. വാങ്ങുന്നതിള്ള തുക ചേർക്കുക. തിരഞ്ഞെടുത്ത ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ നോ കോസ്റ്റ് ഇഎംഐകൾ തിരഞ്ഞെടുക്കാം. കാഷ്ബാക്ക്, ഡിസ്‌കൗണ്ട് തുടങ്ങിയ മൊബൈൽ വാലറ്റുകൾ ഉപയോഗിച്ച് ധാരാളം ഡീലുകളും നിങ്ങൾക്ക് ലഭിക്കും.

4. വിൽപനക്കാരന്റെ റേറ്റിംഗുകളും ഉപയോക്തൃ അവലോകനങ്ങളും പരിശോധിക്കുക

പർച്ചേസ് നടത്തുന്നതിന് മുൻപ് വിൽപനക്കാരന്റെ റേറ്റിംഗുകളും ഉപയോക്തൃ അവലോകനങ്ങളും എല്ലായ്‌പ്പോഴും പരിശോധിക്കുക. പ്രശസ്തമായ ഇ-കൊമേഴ്‌സ് സൈറ്റുകൾ പ്രശസ്തരായ വിൽപനക്കാരിൽനിന്നു മാത്രമാണ് ഡീലുകളും ഓഫറുകളും പ്രോത്സാഹിപ്പിക്കുന്നത്. വളരെ കുറഞ്ഞ വിലയുള്ളതും പുതിയ വിൽപനക്കാർ വിൽക്കുന്നതുമായ ഉൽപന്നങ്ങളാണ് സാധാരണ റെഡ് ഫ്ലാഗുകൾ കൊണ്ട് കാണിക്കുന്നത്. പ്രശസ്തമായ പ്രോഗ്രാമുകളിൽ ഉൾപ്പെടുന്ന സെല്ലേഴ്‌സ് മികച്ച ഉപഭോക്തൃ പിന്തുണയും ഉപയോക്തൃ സൗഹൃദ തിരിച്ചെടുക്കൽ നയങ്ങളും വാഗ്ദാനം ചെയ്യുന്നു.വലിയ ഡിസ്‌കൗണ്ടുകൾ മാത്രമായി നോക്കരുത്. ഒരു ഇടപാട് തീർപ്പാക്കുന്നതിനു മുൻപ് മടക്കി എടുക്കൽ -റിട്ടേൺ പോളിസികൾ പരിശോധിക്കുക. 

പർച്ചേസ് നടത്തുന്നതിന് മുൻപ് ഉപയോക്തൃ അവലോകനങ്ങൾ പരിശോധിക്കാൻ മറക്കരുത്. ഇ-കൊമേഴ്‌സ് സൈറ്റുകളിൽ കാണിച്ചിരിക്കുന്ന ഉൽപന്നങ്ങളിൽ നിന്ന് യഥാർത്ഥ ഉൽപന്നം വ്യത്യാസപ്പെടാം. അവലോകനങ്ങൾ ഉൽപന്നത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ നൽകുന്നു. യഥാർത്ഥ ഉപയോക്തൃ അനുഭവങ്ങളും ഫീഡ്ബായ്ക്കും അടിസ്ഥാനമാക്കിയുള്ളതാണ് സെല്ലർ റേറ്റിംഗുകളും അവലോകനങ്ങളും. ഒരു സെല്ലർ ഉപഭോക്തൃ പ്രതീക്ഷയ്‌ക്കൊപ്പം നിൽക്കുന്നുണ്ടോ എന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.

5. നിങ്ങൾക്ക്  ആവശ്യമുള്ളത് വാങ്ങുക

ഓൺലൈൻ ഷോപ്പിംഗ് സമയത്ത് പണം ലാഭിക്കാൻ ഏറ്റവും വലിയ തന്ത്രങ്ങളിൽ ഒന്ന്, ആവശ്യമുള്ളവ മാത്രം വാങ്ങുക എന്നതാണ്. ഒരു ബജറ്റ് ഉണ്ടാക്കുക, ഫെസ്റ്റീവ് ഷോപ്പിംഗിന് ഒരു പരിധി നിർണ്ണയിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുക. ബിഗ് സെയിൽ നടക്കുന്നതിന് ഏതാനും മാസങ്ങൾ മുൻപ് പണം സ്വരൂപിച്ച് വയ്ക്കുക. നല്ല സാധനങ്ങൾ വാങ്ങുന്നതിനായി പണം കൈയിൽ കരുതി വയ്ക്കുക.

നിങ്ങൾ വായ്പകൾ പ്രയോജനപ്പെടുത്തുവാനാഗ്രഹിക്കുന്നു എങ്കിൽ, തിരിച്ചടവുകൾ ആസൂത്രണം ചെയ്യുക. അമിതമായ കടമെടുക്കൽ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ഭാവിയിൽ വായ്പയെടുക്കാൻ ബുദ്ധിമുട്ടാക്കുകയും ചെയ്യാം. സാമ്പത്തിക കാര്യങ്ങൾ സങ്കീർണ്ണമാക്കാതെ ആവശ്യമുള്ളതു മാത്രം വാങ്ങാൻ ശ്രമിക്കുക.  ഇ-കൊമേഴ്‌സ് സൈറ്റുകൾ സ്മാർട്‌ഫോണുകളിൽ ഇൻഷ്വറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോണുകളിലെ കേടുപാടുകൾക്ക് വലിയ വില നൽകേണ്ടിവരുമെന്നതിനാൽ ഇൻഷുറൻസിനായി ഏതാനും തുക ചിലവഴിക്കുന്നത് നഷ്ടമാകില്ല.

6. ഇ-കൊമേഴ്‌സ് സൈറ്റുകളുടെ  തന്ത്രങ്ങൾ സൂക്ഷിക്കുക

ഇ-കൊമേഴ്‌സ് സൈറ്റുകൾ ഉപഭോക്താക്കളെ ആകർഷിക്കാൻ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ സൗജന്യങ്ങൾക്കായി ഓടുന്നത് നഷ്ടം വരുത്തിയേക്കാം. ഇതിലൂടെ നിങ്ങൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ നിങ്ങൾ വാങ്ങിക്കൂട്ടുന്നു. ഈ ഫ്രീബീസ് ഉപയോഗപ്രദമാണോ എന്നും ശരിക്കും മൂല്യമുള്ളതാണോ എന്നും പരിശോധിക്കുക.

ഒരു വാങ്ങൽ നടത്താൻ നിങ്ങളെ പ്രേരിപ്പിക്കാൻ പ്രലോഭനങ്ങളും ചൂണ്ടകളും ഉണ്ടോ എന്നു നോക്കുക. ഇ-കൊമേഴ്‌സ് സൈറ്റുകൾ വേഗത്തിൽ പർച്ചേസ് നടത്താൻ നിങ്ങളെ നിർബന്ധിതമാക്കും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്ന ഒരു സാധാരണ ട്രിക്കാണ് ഡീൽ നഷ്ടപ്പെടുമെന്ന പേടി. ലാഭകരമായ ഡീൽ നഷ്ടപ്പെടുമെന്നു കരുതി ആളുകൾ വേഗത്തിൽ പർച്ചേസ് നടത്താൻ പ്രേരിതരാകുന്നു. ഗണ്യമായ പ്രയോജനം ഒന്നും ഇല്ലെങ്കിൽ വാങ്ങൽ മാറ്റിവയ്ക്കാൻ തയാറാകുക. ഭാവിയിൽ നിങ്ങൾക്ക് നല്ലൊരു ഡീൽ ലഭിക്കുന്നുണ്ടെങ്കിൽ കാത്തിരിപ്പ് ഗുണം ചെയ്യും.

7. ആപ് ഉപയോഗിച്ച് ഷോപ് ചെയ്യുക

ആപ്ലിക്കേഷനുകളിലൂടെ ചെയ്താൽ ഓൺലൈനിൽ ഷോപ്പിംഗ് മികച്ചതാണ്. ആപ്ലിക്കേഷനുകൾ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നു. നിങ്ങൾക്ക് ആപ്ലിക്കേഷനുകളിലൂടെ വിലക്കുറവു സമയത്തെ അറിയിപ്പിനും ഉൽപന്നങ്ങളുടെ ചോയിസിനുമായി അലേർട്ടുകൾ സജ്ജമാക്കാൻ കഴിയും. വില താരതമ്യ ടൂളുകൾ ഉപയോഗിച്ച് മികച്ച ഡീലുകൾക്കായി തിരയുക. ആപ്ലിക്കേഷനുകളുടെ ഏറ്റവും പുതിയ പതിപ്പിനായി പരിശോധിക്കുകയും ആപ് വഴിയുള്ള ഷോപ്പിംഗിൽ മാത്രം ലഭിക്കുന്ന ഓഫറുകളും ഇൻസ്റ്റന്റ് ഡീലുകളും ആസ്വദിക്കുകയും ചെയ്യാം.

സേവനങ്ങളും ഓഫറുകളും അടിസ്ഥാനമാക്കിയുള്ള ഒരു ആപ് തിരഞ്ഞെടുക്കുക. വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത ആപ്പുകൾ ഉപയോഗിക്കുക. വസ്ത്രം, ഇലക്ട്രോണിക്‌സ് എന്നിവ വാങ്ങുന്നതിന് ഒരു ആപ്പും പൊതുവായ വ്യാപാരത്തിന് മറ്റൊരു ആപ്പും ഉപയോഗിക്കാനാകും. വിവേകത്തോടെ പ്രവർത്തിക്കുക, പണം ലാഭിക്കുക.