ഏലം ലേലത്തിന് കർഷകരുടെ കമ്പനികൾ
കട്ടപ്പന∙ കർഷകർക്കു മെച്ചപ്പെട്ട വില ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഏലം ലേലത്തിനായി കർഷകരുടെ നേതൃത്വത്തിൽ പുതിയ കമ്പനികൾ. വണ്ടൻമേട് ഗ്രീൻ ഗോൾഡ് കാർഡമം പ്രൊഡ്യൂസർ കമ്പനി(വിജിസിപിസി), വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ എന്നിവരാണ് ഓൺലൈൻ ലേലക്കമ്പനികൾ ആരംഭിച്ചത്. വിജിസിപിസി ഇന്ന് ഓൺലൈൻ ലേലം തുടങ്ങും.

കട്ടപ്പന∙ കർഷകർക്കു മെച്ചപ്പെട്ട വില ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഏലം ലേലത്തിനായി കർഷകരുടെ നേതൃത്വത്തിൽ പുതിയ കമ്പനികൾ. വണ്ടൻമേട് ഗ്രീൻ ഗോൾഡ് കാർഡമം പ്രൊഡ്യൂസർ കമ്പനി(വിജിസിപിസി), വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ എന്നിവരാണ് ഓൺലൈൻ ലേലക്കമ്പനികൾ ആരംഭിച്ചത്.
വിജിസിപിസി ഇന്ന് ഓൺലൈൻ ലേലം തുടങ്ങും. 25700 കിലോ ഏലമാണു ലേലത്തിന് എത്തിക്കുന്നത്. ബോഡിനായ്ക്കന്നൂരിലെ സിപിഎ ഹാളിലും കമ്പനിയുടെ വണ്ടൻമേട്ടിലെ ഓഫിസിലുമായാണ് സാംപിൾ പ്രദർശിപ്പിക്കുക. കേന്ദ്ര സർക്കാരിന്റെ ഫാമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ്(പ്രെമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ഓർഡിനൻസ് പ്രകാരമാണു പുതിയ ലേലക്കമ്പനികൾ തുടങ്ങിയത്.
നിലവിലുള്ള ലേല സംവിധാനം വഴി കർഷകർക്ക് ഉൽപന്നത്തിന്റെ വില ലഭിക്കണമെങ്കിൽ 21 ദിവസം വരെ കാത്തിരിക്കണം. പണം നേരത്തേ ആവശ്യപ്പെടുന്നവർക്ക് 24% വരെ പലിശ ഈടാക്കിക്കൊണ്ടാണു ലേലക്കമ്പനികൾ പണം നൽകുക. പുതിയ കമ്പനി വന്നതോടെ, 3 ദിവസത്തിനകം കർഷകന്റെ അക്കൗണ്ടിൽ പണമെത്തും. ഡിസംബർ ആദ്യവാരത്തോടെ ലേലം ആരംഭിക്കാനാണു ഗ്രേവേഴ്സ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.