മനോരമ ലേഖകൻ മൂവാറ്റുപുഴ∙ കിസാൻ റെയിൽ പദ്ധതി പ്രയോജനപ്പെടുത്തി പൈനാപ്പിൾ ട്രെയിനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. വാഴക്കുളത്തുനിന്ന് 2500 കിലോഗ്രാം പൈനാപ്പിൾ പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിനിൽ ഡൽഹിയിലേക്ക് അയച്ചു. പ്രത്യേക കാർട്ടനുകളിലാക്കിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ കിസാൻ റെയിൽ പദ്ധതി പ്രയോജനപ്പെടുത്തി പൈനാപ്പിൾ ട്രെയിനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. വാഴക്കുളത്തുനിന്ന് 2500 കിലോഗ്രാം പൈനാപ്പിൾ പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിനിൽ ഡൽഹിയിലേക്ക് അയച്ചു. പ്രത്യേക കാർട്ടനുകളിലാക്കിയാണ് പൈനാപ്പിൾ കൊണ്ടുപോയത്.

കാർഷിക, അനുബന്ധ മേഖലകളുടെ പുനരുജ്ജീവനത്തിനുള്ള പ്രതിഫല സമീപന പദ്ധതിയുടെ(രാഷ്ട്രീയ കൃഷി വികാസ് യോജന) ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹരിയാനയിലെ ഡിഐഇഎം എന്ന സ്റ്റാർട്ടപ് കമ്പനിയുമായി സഹകരിച്ചാണു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പഴം-പച്ചക്കറി പോലെ വേഗത്തിൽ കേടാകുന്ന ഉൽപന്നങ്ങൾ വൈകാതെ വിപണിയിലെത്തിച്ച് കർഷകരുടെ നഷ്ടം കുറയ്ക്കാനാണു കിസാൻ റെയിൽ ലക്ഷ്യമിടുന്നത്.

ADVERTISEMENT

വലിയ തോതിൽ പൈനാപ്പിൾ കയറ്റുമതി ചെയ്താൽ ചരക്കുകൂലിയിൽ 50% സബ്സിഡി നൽകാമെന്നാണ് റെയിൽവേയുടെ വാഗ്ദാനം. ചരക്കുകൂലി 30% എങ്കിലും കുറയുമെന്നതും പൈനാപ്പിൾ കേടുകൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുമെന്നതുമാണു ട്രെയിനിന്റെ ഗുണം. നിലവിൽ ലോറികളിൽ വാഴക്കുളത്തുനിന്നു പോകുന്ന പൈനാപ്പിൾ ഡൽഹിയിലെത്താൻ 5 ദിവസം വേണം. ട്രെയിൻ വഴിയാണെങ്കിൽ 48 മണിക്കൂർ മതിയാകുമെന്ന് പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് ജോർജ് തോട്ടുമാരിക്കൽ പറഞ്ഞു.