കോട്ടയം ∙ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് 400 കോടി രൂപയുടെ കടപ്പത്ര സമാഹരണത്തിന് വിപണിയിൽ. 1000 രൂപ മുഖവിലയുള്ള ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങൾക്ക്(എൻസിഡി) 8.04 മുതൽ 10.47% വരെയാണ് പലിശനിരക്ക്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും. പൂർണമായും എഎസ്ബിഎ ആസ്പദമാക്കിയുള്ള Kosamattam finance, manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് 400 കോടി രൂപയുടെ കടപ്പത്ര സമാഹരണത്തിന് വിപണിയിൽ. 1000 രൂപ മുഖവിലയുള്ള ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങൾക്ക്(എൻസിഡി)  8.04 മുതൽ 10.47% വരെയാണ് പലിശനിരക്ക്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും. പൂർണമായും എഎസ്ബിഎ ആസ്പദമാക്കിയുള്ള നിക്ഷേപത്തിന് ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതിയാകും. ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ച് ഓൺലൈനായും യുപിഐ മുഖേനയും നിക്ഷേപം നടത്താനാവും. ഇഷ്യു ഏപ്രിൽ 8ന് അവസാനിക്കും. 

ഇന്ത്യയിൽ ആയിരത്തോളം ശാഖകളുള്ള കൊശമറ്റം ഫിനാൻസിന്റെ 24–ാമതു കടപ്പത്ര സമാഹരണമാണിതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാത്യു കെ.ചെറിയാൻ അറിയിച്ചു. സമാഹരിക്കുന്ന തുക വായ്പ പ്രവർത്തനങ്ങൾക്കാവും വിനിയോഗിക്കുക. നിഷ്ക്രിയ ആസ്തി കുറവുള്ള സ്വർണപ്പണയത്തിലാണ് കമ്പനിയുടെ വായ്പയുടെ 98 ശതമാനത്തോളമെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം പിന്നിട്ടപ്പോൾ ആദായം 73 കോടി രൂപ. മൂലധന പര്യാപ്ത അനുപാതം 20%. അടുത്ത സാമ്പത്തിക വർഷം 150 ശാഖ കൂടി തുടങ്ങാൻ റിസർവ് ബാങ്കിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

Content highlights: Kosamattam finance