മുപ്പതാണ്ടിന്റെ തിളക്കത്തിൽ മലബാർ ഗോൾഡ്
കോഴിക്കോട്∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 30–ാം വാർഷികാഘോഷ പരിപാടികൾക്ക് 4നു തുടക്കമാകും. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെയും കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ മലബാർ ഗ്രൂപ്പ് സ്ഥാപിച്ച ആധുനിക ഇന്റഗ്രേറ്റഡ് ജ്വല്ലറി യൂണിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയുടെയും ഉദ്ഘാടനം അന്നു 11.30നു മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 30–ാം വാർഷികാഘോഷ പരിപാടികൾക്ക് 4നു തുടക്കമാകും. ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെയും കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ മലബാർ ഗ്രൂപ്പ് സ്ഥാപിച്ച ആധുനിക ഇന്റഗ്രേറ്റഡ് ജ്വല്ലറി യൂണിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയുടെയും ഉദ്ഘാടനം അന്നു 11.30നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും.
250 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ഇന്റഗ്രേറ്റഡ് ജ്വല്ലറി യൂണിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോ 1.75 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതാണ്. ആയിരത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുമെന്ന് മലബാർ ഗോൾഡ് ചെയർമാൻ എം.പി.അഹമ്മദും ഇന്ത്യാ ഓപ്പറേഷൻസ് എംഡി ഒ.ആഷറും പറഞ്ഞു.
കോഴിക്കോട് ബാങ്ക് റോഡിൽ മലബാർ ഗോൾഡിന്റെ ഏറ്റവും വലിയ ഷോറൂം ഈ വർഷം തുടങ്ങും. ഉത്തരവാദിത്തമുള്ള സ്രോതസ്സുകളിൽ നിന്നു മാത്രം സ്വർണം, ഡയമണ്ട് എന്നിവ ശേഖരിച്ച് സ്വന്തം ഫാക്ടറികളിൽ ആഭരണം നിർമിക്കുന്നതിനാലാണ് മലബാറിന് ആഗോള വിപണിയിൽ മത്സരിക്കാൻ കഴിയുന്നതെന്നും ലാഭത്തിന്റെ 5 ശതമാനം സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നുണ്ടെന്നും എം.പി.അഹമ്മദ് പറഞ്ഞു.