Q: വാടകയും പലിശ വരുമാനവും മാത്രമുള്ള ഞാൻ അഡ്വാൻസ് ടാക്സ് അടയ്ക്കാൻ ബാധ്യസ്ഥനാണോ? അടയ്ക്കാതിരുന്നാൽ പിഴ എന്തെങ്കിലും ഉണ്ടോ ? A: ഓരോ സാമ്പത്തിക വർഷത്തെയും മൊത്തവരുമാനം കണക്കാക്കി നികുതിദായകർ സാമ്പത്തിക വർഷാവസാനത്തിനു മുൻപായി നികുതി മുൻകൂറായി അടയ്ക്കാൻ ബാധ്യസ്ഥരാണ്. ഒരു സാമ്പത്തിക വർഷത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Q: വാടകയും പലിശ വരുമാനവും മാത്രമുള്ള ഞാൻ അഡ്വാൻസ് ടാക്സ് അടയ്ക്കാൻ ബാധ്യസ്ഥനാണോ? അടയ്ക്കാതിരുന്നാൽ പിഴ എന്തെങ്കിലും ഉണ്ടോ ?

A: ഓരോ സാമ്പത്തിക വർഷത്തെയും മൊത്തവരുമാനം കണക്കാക്കി നികുതിദായകർ സാമ്പത്തിക വർഷാവസാനത്തിനു മുൻപായി നികുതി മുൻകൂറായി അടയ്ക്കാൻ ബാധ്യസ്ഥരാണ്. ഒരു സാമ്പത്തിക വർഷത്തെ വരുമാനത്തിന്റെ നികുതി നിർണയിക്കുന്നത് അടുത്ത സാമ്പത്തിക വർഷമാണെങ്കിലും നികുതി മുഴുവൻ മുൻകൂറായി വർഷാവസാനത്തിനു  മുൻപ് അടയ്‌ക്കേണ്ടതുണ്ട്. 

ADVERTISEMENT

മുൻകൂർ നികുതി അടയ്ക്കേണ്ടത് ആരൊക്കെ?

ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ മൊത്തം നികുതി ബാധ്യത 10,000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ നിങ്ങൾ മുൻകൂർ നികുതി അടയ്ക്കണം. എന്നാൽ 60 വയസ്സോ  അതിൽ കൂടുതലോ പ്രായമുള്ള, ബിസിനസ് വരുമാനം ഇല്ലാത്ത  മുതിർന്ന പൗരന്മാർ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. നികുതിദായകന്റെ മൊത്തവരുമാനം കണക്കാക്കി അതിൽനിന്ന് അനുവദനീയമായ കിഴിവുകൾ എല്ലാം കുറച്ചതിനു ശേഷമാണ് നികുതി സ്വയം നിർണയിക്കേണ്ടത്. അതിൽനിന്നു സ്രോതസ്സിൽ കിഴിവ് ചെയ്‌ത നികുതി (ടിഡിഎസ്) കുറവ് ചെയ്തു വേണം മുൻകൂറായി അടയ്‌ക്കേണ്ട നികുതി കണക്കാക്കാൻ. 

കാർഷിക വരുമാനവും കണക്കിലെടുക്കണം

മുൻ‌കൂർ നികുതി ബാധ്യത  കണക്കിലെടുക്കാൻ മൊത്ത വരുമാനത്തിനോടൊപ്പം കാർഷിക ആദായം കൂടി കണക്കിലെടുത്തു വേണം വരുമാനത്തിന്മേലുള്ള നികുതി നിരക്ക് നിർണയിക്കാൻ. കാർഷിക ആദായത്തിന് നികുതിയില്ലെങ്കിൽ കൂടി കേന്ദ്ര ആദായ നികുതി നിയമത്തിൻ കീഴിൽ ഉള്ള വരുമാനത്തിന്മേൽ നികുതി നിർണയിക്കുമ്പോൾ ഇതുകൂടി കണക്കിലെടുത്തു വേണം നികുതി നിരക്ക് നിർണയിക്കാൻ. ചുരുക്കത്തിൽ കാർഷിക ആദായമുള്ളവർ അതിന് നികുതി ഇല്ലെങ്കിൽ കൂടി, കൂടിയ നികുതിനിരക്കിൽ വേണം വരുമാനത്തിന്റെ നികുതി നിർണയിക്കാൻ.

ADVERTISEMENT

അനുമാന നികുതി അടയ്ക്കുന്നവർക്കും മുൻകൂർ നികുതി 

അനുമാന നികുതി സമ്പ്രദായം അനുസരിച്ച്്, നടപ്പു സാമ്പത്തിക വർഷം രണ്ടു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവില്ലാത്ത ചെറുകിട വ്യാപാരികളും മാർച്ച് 15 ഓടെ നികുതി ബാധ്യത മുഴുവൻ മുൻകൂറായി അടയ്ക്കാൻ ബാധ്യസ്ഥരാണ്.

 മുൻകൂർ നികുതി നാല് തവണകളായി 

നികുതിദായകർ ഒരു സാമ്പത്തിക വർഷം അടയ്ക്കാനുള്ള മൊത്തം നികുതി  ജൂൺ 15, സെപ്റ്റംബർ 15, ഡിസംബർ 15, മാർച്ച് 15 എന്നിങ്ങനെ 4 തവണകളായി അടയ്ക്കേണ്ടതുണ്ട്. മൊത്തം നികുതി ബാധ്യതയുടെ യഥാക്രമം 15, 45, 75, 100 ശതമാനമാണ് ഈ തവണകൾ. എന്നാൽ ഏതെങ്കിലും ഒരു തവണയിൽ വന്ന കുറവ് അടുത്ത തവണയിൽ ചേർത്ത് അടയ്ക്കാം.

ADVERTISEMENT

മുൻകൂർ നികുതി അടച്ചില്ലെങ്കിൽ പിഴപ്പലിശ

നികുതിദായകൻ  മുൻ‌കൂർ നികുതിയുടെ തവണകളിൽ വീഴ്ച വരുത്തുകയോ, കുറവ് വരുത്തുകയോ ചെയ്താൽ കുറവ് വന്ന നികുതിയിന്മേൽ പിഴപ്പലിശ അടയ്‌ക്കണം.  ആദായനികുതി നിയമത്തിലെ വകുപ്പ് 234 സി പ്രകാരം, നികുതിയുടെ തവണ വൈകിയ കലയളവിന്  അടയ്ക്കാനുള്ള നികുതിയിന്മേൽ പ്രതിമാസം 1% പലിശ കൊടുക്കണം. 

ഇതിനു പുറമേ, നികുതിദായകൻ അടച്ച മുൻകൂർ നികുതി മൊത്തം നികുതി ബാധ്യതയുടെ 90%ൽ കുറവാണെങ്കിൽ, വകുപ്പ്  234 ബി  പ്രകാരം, ഏപ്രിൽ മാസം മുതൽ റിട്ടേൺ സമർപ്പിക്കുന്ന മാസം വരെ അടയ്ക്കാനുള്ള നികുതിയിന്മേൽ പ്രതിമാസം 1% പലിശ കൊടുക്കണം. നികുതി അടയ്ക്കുമ്പോൾ പിഴപ്പലിശ സ്വയം കണക്കാക്കി നികുതിയോടൊപ്പം അടയ്ക്കേണ്ടതുണ്ട്.

(പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും കോൺഫെഡറേഷൻ ഓഫ് ഏഷ്യ പസിഫിക് അക്കൗണ്ടന്റ്‌സ് പബ്ലിക് ഫിനാൻസ് കമ്മിറ്റി അംഗവുമാണ് ലേഖകൻ)

English Summary: What is Advance Tax Payment?