ആലിബാബ 6 കമ്പനിയായി വിഭജിക്കും
ബെയ്ജിങ്∙ ചൈനീസ് ഇ കൊമേഴ്സ് കമ്പനിയായ ആലിബാബ ആറ് ബിസിനസ് ഗ്രൂപ്പുകളായി വിഭജിക്കുന്നു. മാറുന്ന വിപണിയിലെ കൂടുതൽ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് വിഭജനമെന്ന് ആലിബാബ ഗ്രൂപ്പ് ഹോൾഡിങ് ലിമിറ്റഡ് അറിയിച്ചു. ക്ലൗഡ് ഇന്റലിജൻസ്, താബോ ടിമാൾ, ലോക്കൽ സർവീസ്, ഗ്ലോബൽ ഡിജിറ്റൽ, കാന്യോ സ്മാർട് ലോജിസ്റ്റിക്സ്,

ബെയ്ജിങ്∙ ചൈനീസ് ഇ കൊമേഴ്സ് കമ്പനിയായ ആലിബാബ ആറ് ബിസിനസ് ഗ്രൂപ്പുകളായി വിഭജിക്കുന്നു. മാറുന്ന വിപണിയിലെ കൂടുതൽ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് വിഭജനമെന്ന് ആലിബാബ ഗ്രൂപ്പ് ഹോൾഡിങ് ലിമിറ്റഡ് അറിയിച്ചു. ക്ലൗഡ് ഇന്റലിജൻസ്, താബോ ടിമാൾ, ലോക്കൽ സർവീസ്, ഗ്ലോബൽ ഡിജിറ്റൽ, കാന്യോ സ്മാർട് ലോജിസ്റ്റിക്സ്, ഡിജിറ്റൽ മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് എന്നിങ്ങനെ ആറു ഗ്രൂപ്പുകളായാണ് തിരിക്കുക.
പുതിയ പ്രധാനമന്ത്രി ലി ചിയാങ് സ്വകാര്യമേഖലയ്ക്ക് മികച്ച പിന്തുണ നൽകുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിസിനസ് വിപുലപ്പെടുത്താനുള്ള ആലിബാബയുടെ നീക്കം. രണ്ടു വർഷം ചൈനയ്ക്കു പുറത്തു ജീവിച്ച ആലിബാബ സ്ഥാപകനും മുൻ ചെയർമാനുമായ ജാക്ക് മാ ഈയിടെ രാജ്യത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു. ചൈനയിലെ ധനകാര്യ സംവിധാനങ്ങളെ വിമർശിച്ചതിനെ തുടർന്ന് അധികൃതരുടെ കണ്ണിലെ കരടായി മാറിയതോടെയാണ് അദ്ദേഹം രാജ്യം വിട്ടത്.
സർക്കാർ പ്രതികാര ബുദ്ധിയോടെ ആലിബാബയെ നേരിട്ടതോടെ 2020മുതൽ കമ്പനി ഓഹരിയുടെ യുഎസ് ഓഹരിവിപണിയിലെ വില 70 ശതമാനം ഇടിഞ്ഞിരുന്നു. പുതിയ തീരുമാനം ഇന്നലെ വന്നതോടെ വ്യാപാരത്തിന്റെ തുടക്കത്തിൽ വിലയിൽ ഒൻപതു ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. 24 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കമ്പനി ഇത്തരമൊരു വലിയ മാറ്റത്തിന് ഒരുങ്ങുന്നത്. കടുത്ത നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ് സ്വകാര്യകമ്പനികൾക്ക് കയ്യയച്ചുള്ള സഹായം നടപ്പിലാക്കുകയാണ് ചൈന.