കൊച്ചി∙ ഫൈവ് സ്റ്റാർ ഉൾപ്പെടെ കേരളത്തിൽ ഏറ്റവും കൂടുതൽ നക്ഷത്ര ഹോട്ടലുകളുടെ ഉടമയാകാൻ ഗോകുലം ഗ്രൂപ്പ്. കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലും തിരുവനന്തപുരത്തെ മാരിയറ്റും വാങ്ങിയതോടെ 16 ഹോട്ടലുകൾ സ്വന്തമായി. തലസ്ഥാനത്ത് ബൈപാസ് റോഡിലുള്ള മാരിയറ്റ് ഹോട്ടൽ തുറക്കുന്നതിനു മുൻപുള്ള നവീകരണം നടക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഫൈവ് സ്റ്റാർ ഉൾപ്പെടെ കേരളത്തിൽ ഏറ്റവും കൂടുതൽ നക്ഷത്ര ഹോട്ടലുകളുടെ ഉടമയാകാൻ ഗോകുലം ഗ്രൂപ്പ്. കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലും തിരുവനന്തപുരത്തെ മാരിയറ്റും വാങ്ങിയതോടെ 16 ഹോട്ടലുകൾ സ്വന്തമായി.തലസ്ഥാനത്ത് ബൈപാസ് റോഡിലുള്ള മാരിയറ്റ് ഹോട്ടൽ തുറക്കുന്നതിനു മുൻപുള്ള നവീകരണം നടക്കുകയാണ്. മാരിയറ്റിനു പകരം ഗോകുലം ബ്രാൻഡിൽ തന്നെയാവും ഹോട്ടൽ പ്രവർത്തിക്കുക. ദുബായിലെ മലയാളി വ്യവസായിയുമായി ചേർന്നാണ് ഈ രണ്ടു ഹോട്ടലുകളിലെയും നിക്ഷേപം.

കോവിഡ് കാലത്ത് വരുമാന നഷ്ടം നേരിട്ട ഒട്ടേറെ ഹോട്ടലുകളും വാങ്ങിയവയുടെ കൂട്ടത്തിലുണ്ട്. കൊച്ചിയിൽ ഹോളിഡേ ഇന്നിനു പുറമേ, ഗോകുലം പാർക്ക് കൺവൻഷൻ സെന്ററും ഹോട്ടലുമുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളെ ഗോകുലം ഗ്രാൻഡ് എന്നും ഫോർ സ്റ്റാറിനെ ഗോകുലം പാർക്ക് എന്നും ത്രീ സ്റ്റാറിനെ ഗോകുലം റെസിഡൻസി എന്നുമാണ് ബ്രാൻഡ് ചെയ്യുന്നത്.

ADVERTISEMENT

കുമരകത്തെ ഗോകുലം ഗ്രാൻഡ് റിസോർട്ട്, കോവളത്തെ ടർട്ടിൽ ഓൺ ദ് ബീച്ച്, കോഴിക്കോട്ടെ ഗോകുലം മാളിനോടു ചേർന്ന ഹോട്ടൽ, ഗുരുവായൂരിലെ ശബരി, വനമാല, മൂന്നാറിലെ ഗോകുലം പാർക്ക്, നീലേശ്വരത്തെ ഗോകുലം നളന്ദ, മഞ്ചേരിയിലേയും ഓയൂരിലെയും തൃശൂരിലെയും ഗോകുലം റസിഡൻസി, തലശ്ശേരിയിലെ ഗോകുലം ഫോർട്ട് എന്നിവയും കോഴിക്കോട്ടും ഗുരുവായൂരും ഉടൻ തുറക്കുന്ന ഹോട്ടലുകളും ചേരുമ്പോൾ ആകെ 16. കേരളത്തിനു പുറത്ത് ചെന്നൈയിലും ബെംഗളൂരുവിലും കോയമ്പത്തൂരും ഹോട്ടലുകൾ നടത്തുന്നുണ്ട്. കൂർഗിലെ പാഡിങ്ടൺ ഹോട്ടൽ ഗോകുലം വാങ്ങി നവീകരണത്തിലാണ്.