സംസ്ഥാനത്തിന്റെ ടൂറിസം പ്രതീക്ഷകളിലേക്ക് ഉയർന്നുപറക്കാനെ‍ാരുങ്ങുകയാണ് സീപ്ലെയ്ൻ പദ്ധതി. ഉപതിരഞ്ഞെടുപ്പിനു തെ‍ാട്ടുമുൻപു കേരളത്തിന്റെ വികസനമോഹങ്ങളിലേക്കു കെ‍ാട്ടിഘോഷിച്ച് സീപ്ലെയ്ൻ പറത്തിവിട്ടത് വോട്ട് ലക്ഷ്യമാക്കി, താൽക്കാലിക കയ്യടിക്കു വേണ്ടിയല്ലെന്നു തെളിയിക്കേണ്ട ബാധ്യത തീർച്ചയായും സംസ്ഥാന സർക്കാരിനുണ്ട്. ബോൾഗാട്ടി – മാട്ടുപ്പെട്ടി സർവീസിന്റെ പരീക്ഷണപ്പറക്കൽ മാത്രമാണു തിങ്കളാഴ്ച നടന്നതെന്നതിനാൽ കേന്ദ്രാനുമതിയടക്കം ഈ പദ്ധതി ഇനിയും പിന്നിടാനിരിക്കുന്ന കടമ്പകൾ പലതുണ്ടെന്നിരിക്കെ വിശേഷിച്ചും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റൺവേക്കുപകരം വെള്ളത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും വെള്ളത്തിൽതന്നെ ലാൻഡിങ് നടത്തുകയും ചെയ്യുന്ന ചെറുവിമാനമാണു സീപ്ലെയ്ൻ. ഗ്രാമീണമേഖലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളിൽ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ‘ഉഡാൻ’ പദ്ധതിയുടെ ഭാഗമായാണു സീപ്ലെയ്ൻ സർവീസ്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണു പദ്ധതി.  

ADVERTISEMENT

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ ഉൾപ്പെടെ വലിയ മുന്നേറ്റത്തിന് അവസരം നൽകുന്നതാണ് സീപ്ലെയ്നെന്നും കേന്ദ്രസ‍ർക്കാരിന്റെ അനുമതി ഇതിനു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃത‍ർ പറയുന്നു. കേരളത്തിലെ നാലു വിമാനത്താവളങ്ങളെയും പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേക്കൽ, മൂന്നാ‍ർ എന്നിവയെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കേന്ദ്ര സർക്കാരിനു റൂട്ട് നൽകിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങൾ വ്യാപാരമേഖല ലക്ഷ്യമിട്ടാണ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സീപ്ലെയ്ൻ പദ്ധതിയിൽ ചേർന്നതെങ്കിൽ കേരളം ടൂറിസം മേഖലയിലെ സാധ്യതകൾക്കാണ് ഊന്നൽ നൽകുന്നത്. 

ഇപ്പേ‍ാൾ സർക്കാരും ഇടതുമുന്നണി നേതാക്കളും പദ്ധതിയുടെ ഉടമസ്ഥാവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും യുഡിഎഫ് സർക്കാരാണ് ഇതിനു മുന്നിട്ടിറങ്ങിയതെന്നതു കാലം മറക്കില്ല. 2012ൽ നടന്ന ‘എമേർജിങ് കേരള’ ഉച്ചകോടിയിലാണ് ഈ പദ്ധതി അവതരിപ്പിച്ചത്. 2013 ജൂൺ രണ്ടിന്, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊല്ലത്ത് അഷ്ടമുടിക്കായലിൽ ഫ്ലാഗ് ഓഫ് ചെയ്ത വിമാനത്തിനു പക്ഷേ, ചില മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തെത്തുടർന്ന് ആലപ്പുഴ പുന്നമടക്കായലിൽ ഇറങ്ങാനായില്ല. 

ADVERTISEMENT

അക്കാലത്തു പ്രതിഷേധങ്ങളെത്തുടർന്ന് പലതവണ വേണ്ടെന്നുവച്ച സീപ്ലെയ്ൻ പദ്ധതിക്കായാണു കേരളം വീണ്ടും മുന്നിട്ടിറങ്ങുന്നത്. ഇപ്പോൾ ഇതിനുവേണ്ടി ചുവന്ന പരവതാനി വിരിക്കുന്ന ഇടതുപക്ഷം അക്കാലത്തു പദ്ധതിക്കെതിരെ രംഗത്തുവന്നത് ഓർമിക്കുന്നതും കൗതുകകരമാണ്. അതുകെ‍ാണ്ടുതന്നെ, ഈ പദ്ധതിക്കു വീണ്ടും ജീവൻവയ്ക്കാൻ ഇത്രയും കാത്തിരിക്കേണ്ടിവന്നത് എന്തുകെ‍ാണ്ടെന്നതിനു മറുപടി ഉണ്ടാകേണ്ടതും ഇടതു സർക്കാരിൽനിന്നാണ്.  

മത്സ്യത്തൊഴിലാളികളുമായി ആലോചിക്കാതെയാണു സീപ്ലെയ്ൻ പദ്ധതി നടപ്പാക്കുന്നതെന്നും ഇതിനുപിന്നിൽ പ്രത്യേക അജൻഡ സർക്കാരിനുണ്ടെന്നുമാണു ചില സംഘടനകളുടെ നിലപാട്. പദ്ധതിയെക്കുറിച്ചു വർഷങ്ങൾക്കുമുൻപു പഠനം ആരംഭിച്ചപ്പോൾതന്നെ മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തിയിരുന്നെങ്കിൽ ആശങ്കകൾ ബോധ്യപ്പെട്ട് ആവശ്യമായ പരിഹാരം കാണാമായിരുന്നു. പദ്ധതിക്ക് അനുകൂലമായി അക്കാലത്തു പുറത്തുവന്ന വിദഗ്‌ധസമിതി റിപ്പോർട്ടാകട്ടെ അവരുടെ ആശങ്കകൾ പരിഹരിക്കാൻ പര്യാപ്‌തമായിരുന്നുമില്ല. ഈ പദ്ധതിയെച്ചെ‍ാല്ലി വനംവകുപ്പും പരിസ്ഥിതിവാദികളും ചില ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

ADVERTISEMENT

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിൽനിന്നാണു യാത്രക്കാർ സീപ്ലെയ്നിൽ കയറുക. ഈ പദ്ധതിക്കായി വാട്ടർ എയ്റോഡ്രോമുകൾ ഒരുക്കാൻ കേരളത്തിനു കേന്ദ്ര സഹായമില്ലാത്തത് ഈ പദ്ധതിയെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയിൽ സീപ്ലെയ്ൻ ഉൾപ്പെടുത്തിയതു രണ്ടു വർഷം മുൻപാണ്. എന്നാൽ, രാജ്യത്തു വാട്ടർ എയ്റോഡ്രോമുകൾ സജ്ജമാക്കാൻ കേന്ദ്ര സർക്കാർ അഞ്ചു വർഷമായി ധനസഹായം നൽകിവരുന്നുണ്ട്. ഈ പദ്ധതിയിൽ ആദ്യഘട്ടത്തിൽ കേരളം താൽപര്യം അറിയിക്കാത്തതുകെ‍ാണ്ട് കേന്ദ്രത്തിന്റെ പട്ടികയിൽ കേരളം ഇല്ല. ഉഡാൻ പദ്ധതിയിൽതന്നെ കേരളം താൽപര്യമറിയിച്ചു കത്തുനൽകിയതുപോലും കഴിഞ്ഞമാസം മാത്രം.

സംസ്ഥാനത്തിന്റെ ജലഗതാഗത, ടൂറിസം മേഖലകൾക്ക് ഏറെ പ്രതീക്ഷകൾ നൽകി, ഒന്നാം പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ച കോവളം– ബേക്കൽ ജലപാത പദ്ധതി ഏഴു വർഷമായിട്ടും ഇഴയുന്നത് കേരളത്തിന്റെ മുന്നിലുള്ള യാഥാർഥ്യമാണ്. മൂന്നു വർഷത്തിനകം പൂർത്തിയാക്കുമെന്നു 2017ൽ പ്രഖ്യാപിച്ച ജലപാതയുടെ മെല്ലെപ്പോക്ക് സീപ്ലെയ്ൻ പദ്ധതിക്കും ഉണ്ടായിക്കൂടാ. ഇതെച്ചെ‍ാല്ലി ഇതിനകമുയർന്ന ആശങ്കകളെല്ലാം പരിഹരിച്ച്, സുതാര്യതയോടെയും സമയബന്ധിതമായും ഈ പദ്ധതി യാഥാർഥ്യമാക്കിയാവണം സർക്കാർ ഇക്കാര്യത്തിൽ വിശ്വാസ്യതയും ജനകീയതയും തെളിയിക്കാൻ.

English Summary:

Editorial about Seaplane to boost Kerala tourism