മുംബെ ∙ ആഴ്ചയിലെ അവസാന വ്യാപാര ദിനത്തിൽ ആഗോള വിപണികൾക്കു പിന്നാലെ നേട്ടമുണ്ടാക്കി ഇന്ത്യൻ വിപണി. വിദേശ നിക്ഷേപം വർധിക്കുന്നതിനു പിന്നാലെ റിസർവ് ബാങ്കിന്റെ പണനയവും വിപണിയെ സ്വാധീനിച്ചു. സെൻസെക‍്സ് 135.43 പോയിൻറ് നേട്ടത്തിൽ 62,984.07ലും നിഫ്റ്റി 42.1 പോയിന്റുയർന്ന് 18,676.65ലും വ്യാപാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബെ ∙ ആഴ്ചയിലെ അവസാന വ്യാപാര ദിനത്തിൽ ആഗോള വിപണികൾക്കു പിന്നാലെ നേട്ടമുണ്ടാക്കി ഇന്ത്യൻ വിപണി. വിദേശ നിക്ഷേപം വർധിക്കുന്നതിനു പിന്നാലെ റിസർവ് ബാങ്കിന്റെ പണനയവും വിപണിയെ സ്വാധീനിച്ചു. സെൻസെക‍്സ് 135.43 പോയിൻറ് നേട്ടത്തിൽ 62,984.07ലും നിഫ്റ്റി 42.1 പോയിന്റുയർന്ന് 18,676.65ലും വ്യാപാരം ആരംഭിച്ചു. 

ADVERTISEMENT

സെൻസെക‍്സിൽ ഇൻഡസ്ഇൻഡ് ബാങ്ക്, ടൈറ്റൻ, ടാറ്റ മോട്ടോഴ്സ്, അൾട്രാടെക് സിമന്റ്, ലാർസൻ ആൻഡ് ട്രൂബോ, ആക‍്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ എന്നീ ഓഹരികൾ മുന്നേറിയപ്പോൾ ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ താഴേക്കു പോയി.  

ADVERTISEMENT

ഏഷ്യൻ മാർക്കറ്റിൽ സോൾ, ടോക്കിയോ, ഹോങ്കോങ് വിപണികൾ ഇന്ന് നേട്ടത്തില്‍ വ്യാപാരമാരംഭിച്ചു. യുഎസ് വിപണിയും ഇന്നലത്തെ ട്രേഡിങ്ങിൽ സജീവമായിരുന്നു. ബാങ്ക് ഓഫ് കാന‍ഡ അപ്രതീക്ഷിതമായി നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ അമേരിക്കയിൽ ഹോക്കിഷ് പ്രവണത ഫെഡ് റിസർവ് തുടരുമോ എന്നറിയാനായി കാത്തിരിക്കുകയാണ് നിക്ഷേപകർ. ബ്രെന്റ് ക്രൂഡ് 0.51% ഇടിഞ്ഞതോടെ ബാരലിന് 75.57 ഡോളറിലെത്തി. 

English summary- Stock market rally in early trade