കൊച്ചി ∙ കേരളം ആസ്‌ഥാനമായുള്ളതും സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ളതുമായ കമ്പനികളുടെ വിപണി മൂല്യത്തിൽ അഞ്ചു വർഷംകൊണ്ടു 100 ശതമാനത്തിലേറെ വർധന. കഴിഞ്ഞ ദിവസം ഓഹരി വിപണിയിൽ വ്യാപാരം അവസാനിക്കുമ്പോൾ ഈ കമ്പനികളുടെ ആകെ വിപണി മൂല്യം 1,95,130.26 കോടി രൂപയിലെത്തുകയുണ്ടായി. 2018 ജൂൺ അവസാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരളം ആസ്‌ഥാനമായുള്ളതും സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ളതുമായ കമ്പനികളുടെ വിപണി മൂല്യത്തിൽ അഞ്ചു വർഷംകൊണ്ടു 100 ശതമാനത്തിലേറെ വർധന. കഴിഞ്ഞ ദിവസം ഓഹരി വിപണിയിൽ വ്യാപാരം അവസാനിക്കുമ്പോൾ ഈ കമ്പനികളുടെ ആകെ വിപണി മൂല്യം 1,95,130.26 കോടി രൂപയിലെത്തുകയുണ്ടായി. 2018 ജൂൺ അവസാനം ഇതു 91,569 കോടി മാത്രമായിരുന്നു.

 അഞ്ചു വർഷംകൊണ്ടു 113% വർധന കൈവരിച്ച വിപണി മൂല്യം ഏതാനും ദിവസത്തിനകംതന്നെ രണ്ടു ലക്ഷം കോടി പിന്നിട്ടേക്കും.അമ്പതോളം ലിസ്‌റ്റഡ് കമ്പനികളാണു സംസ്‌ഥാനത്തുള്ളത്. അവയിൽ 29 കമ്പനികളുടെ ഓഹരികൾ മാത്രമേ ക്രയവിക്രയം ചെയ്യപ്പെടുന്നുള്ളൂ. അവയിൽത്തന്നെ ഒരു ഡസനോളം കമ്പനികളുടെ ഓഹരി വിലയും വ്യാപാരത്തോതും തീരെ തുച്‌ഛമാണ്. അവയുടെ വിപണി മൂല്യവും വളരെ കുറവ്. വിപണി മൂല്യത്തിൽ ഏറ്റവും പിന്നിലുള്ളതു  ഗുജറാത്ത് ഇൻജെക്‌ട് (കേരള) ലിമിറ്റഡാണ്: 4.70 കോടി മാത്രം.

ADVERTISEMENT

മുത്തൂറ്റ് ഫിനാൻസിനാണു വിപണി മൂല്യത്തിൽ ഒന്നാം സ്‌ഥാനം: 49,920.09 കോടി രൂപ. അപ്പോളോ ടയേഴ്‌സ്, ഫാക്‌ട് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനത്ത്. 10,000 കോടി രൂപയിൽ കൂടുതൽ വിപണി മൂല്യമുള്ള കമ്പനികൾ ഏഴെണ്ണം മാത്രം.  രാജ്യത്തെ പല വൻകിട കമ്പനികളുടെയും വിപണി മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരള കമ്പനികളുടെ സംയുക്‌ത വിപണി മൂല്യംതന്നെ വളരെ കുറവാണ്. 17,11,260 കോടിയാണു രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ വിപണി മൂല്യം. ബിഎസ്‌ഇയിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള കമ്പനികളുടെ ആകെ വിപണി മൂല്യമാകട്ടെ 294.33 ലക്ഷം കോടി രൂപയാണ്.