റിട്ടേൺ സമർപ്പിക്കുമ്പോൾ മുതിർന്ന പൗരൻമാർ ലഭ്യമായ ആനുകൂല്യത്തെപ്പറ്റി ബോധവാൻമാരായിരിക്കണം. ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ (റസിഡന്റ്), അതത് സാമ്പത്തിക വർഷത്തിൽ എപ്പോഴെങ്കിലും 60 വയസ്സോ അതിൽ കൂടുതലോ ആയ വ്യക്തികളെയാണ് ആദായ നികുതി നിയമത്തിനു കീഴിൽ മുതിർന്ന പൗരന്മാരായി കണക്കാക്കുന്നത്. 80 വയസ് തികഞ്ഞവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിട്ടേൺ സമർപ്പിക്കുമ്പോൾ മുതിർന്ന പൗരൻമാർ ലഭ്യമായ ആനുകൂല്യത്തെപ്പറ്റി ബോധവാൻമാരായിരിക്കണം.

ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ (റസിഡന്റ്), അതത് സാമ്പത്തിക വർഷത്തിൽ എപ്പോഴെങ്കിലും 60 വയസ്സോ അതിൽ കൂടുതലോ ആയ വ്യക്തികളെയാണ് ആദായ നികുതി നിയമത്തിനു കീഴിൽ മുതിർന്ന പൗരന്മാരായി കണക്കാക്കുന്നത്. 80 വയസ് തികഞ്ഞവരെ അതിമുതിർന്ന പൗരനായാണ് കണക്കാക്കുക.

ADVERTISEMENT

∙മുതിർന്ന പൗരന്മാർക്ക് ഇളവിന് ഉയർന്ന പരിധി

സാധാരണ വ്യക്തിഗത നികുതിദായകർക്ക്, നികുതിയൊന്നും നൽകേണ്ടതില്ലാത്ത അടിസ്ഥാന പരിധി രണ്ടര ലക്ഷം രൂപയാണ്. എന്നാൽ മുതിർന്ന പൗരന്മാർക്ക് ഇത് 3 ലക്ഷവും അതിമുതിർന്ന പൗരന്മാർക്ക് അഞ്ചു ലക്ഷവുമാണ്.

∙മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല

സാമ്പത്തിക വർഷം നികുതി ബാധ്യത 10,000 രൂപയ്ക്കു മേലുള്ള എല്ലാ നികുതിദായകരും മുൻകൂർ നികുതി അടയ്ക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ കച്ചവട വരുമാനമോ പ്രഫഷനൽ വരുമാനമോ ഇല്ലാത്ത മുതിർന്ന പൗരന്മാർ നികുതി ബാധ്യത 10,000 രൂപയിൽ കൂടിയാലും മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല.

ADVERTISEMENT

∙കിഴിവുകൾ തേടാം

പഴയ സ്കീം തിരഞ്ഞെടുക്കുന്നവർക്ക് താഴെ പറയുന്ന 4 കിഴിവുകളും തേടാൻ അർഹതയുണ്ട് .സ്റ്റാൻഡേഡ് ഡിഡക്‌ഷൻ– പെൻഷൻ ലഭിക്കുന്ന മുതിർന്ന പൗരന്മാർക്ക് 50,000 രൂപ സ്റ്റാൻഡേഡ് ഡിഡക്‌ഷൻ.പലിശ വരുമാനത്തിന് ഉയർന്ന കിഴിവ് – ബാങ്കിൽ നിന്നും പോസ്റ്റ് ഓഫിസിൽ നിന്നും ലഭിക്കുന്ന സ്ഥിര നിക്ഷേപ പലിശയ്ക്കും സേവിങ്സ് അക്കൗണ്ട് പലിശയ്ക്കും 50,000 രൂപ.

മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം– 50,000 രൂപ വരെ മൊത്ത വരുമാനത്തിൽ നിന്നു കിഴിവ് ലഭിക്കും. മുതിർന്ന പൗരന്മാരായ മാതാപിതാക്കൾക്കു വേണ്ടി മക്കൾ അടയ്ക്കുന്ന ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിനും അവർക്ക് 50,000 രൂപ വരെ കിഴിവ് തേടാം.

നിർദിഷ്ട രോഗചികിത്സാച്ചെലവിന് ഉയർന്ന കിഴിവ്– കാൻസർ, ഡിമെൻഷ്യ, പാർക്കിൻസൻസ് തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങൾ, വൃക്കരോഗങ്ങൾ, എച്ച്ഐവി, അനീമിയ തുടങ്ങിയ രക്തസംബദ്ധമായ രോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സാച്ചെലവിനു വകുപ്പ് 80 ഡിഡിബി അനുസരിച്ച് ഒരു ലക്ഷം രൂപ വരെ.

ADVERTISEMENT

∙ടിഡിഎസ് ഒഴിവാക്കാൻ ഫോം 15എച്ച്

നടപ്പു സാമ്പത്തിക വർഷം മുതിർന്ന പൗരന്മാർക്ക് നികുതി ബാധ്യത ഇല്ലെങ്കിൽ പലിശ, വാടക, കമ്മിഷൻ തുടങ്ങിയ വരുമാനത്തിൽ നിന്ന് സ്രോതസ്സിൽ നികുതി കിഴിവ് (ടിഡിഎസ്‌) ചെയ്യാതിരിക്കാൻ, ആദായ നികുതി ചട്ടമനുസരിച്ചുള്ള ഫോം 15 എച്ച് സമർപ്പിച്ചാൽ മതി.

∙പേപ്പർ റിട്ടേൺ സമർപ്പിക്കാം.

അതിമുതിർന്ന പൗരന്മാർക്ക് മാത്രം ഇ-റിട്ടേണിനു പുറമേ, പേപ്പർ റിട്ടേണും സമർപ്പിക്കാം.

∙റിട്ടേൺ ബാങ്കുകൾ സമർപ്പിക്കും

75 വയസ്സോ അതിനു മുകളിലോ ഉള്ള, നിർദിഷ്ട ബാങ്കിൽ നിന്ന് പെൻഷൻ വരുമാനവും പലിശ വരുമാനവും മാത്രമുള്ള മുതിർന്ന പൗരന്മാർക്ക്, സ്വയം പ്രഖ്യാപനം സമർപ്പിച്ചാൽ ബാങ്കുകൾ തന്നെ അവരുടെ റിട്ടേൺ സമർപ്പിക്കാൻ നിർദേശമുണ്ട്.