കൊച്ചി∙ കർക്കടകം കഴിഞ്ഞ് ചിങ്ങം 1 മുതൽ തിരുവോണത്തിലേക്ക് 12 ദിവസം മാത്രം. പക്ഷേ ഇക്കുറി എല്ലാ വ്യാപാര മേഖലകളിലും കച്ചവടം നല്ലോണം നടന്നുവെന്നാണ് വിലയിരുത്തൽ. കർക്കടകത്തിൽ ബുക് ചെയ്ത് ചിങ്ങത്തിൽ വന്നു വാങ്ങിയതിൽ വാഹനങ്ങളും സ്വർണവുമുണ്ട്. ചിങ്ങം ഒന്നിന് കേരളമാകെ ഏകദേശം 4000 കാറുകളാണ് ഒരു പ്രമുഖ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കർക്കടകം കഴിഞ്ഞ് ചിങ്ങം 1 മുതൽ തിരുവോണത്തിലേക്ക് 12 ദിവസം മാത്രം. പക്ഷേ ഇക്കുറി എല്ലാ വ്യാപാര മേഖലകളിലും കച്ചവടം നല്ലോണം നടന്നുവെന്നാണ് വിലയിരുത്തൽ. കർക്കടകത്തിൽ ബുക് ചെയ്ത് ചിങ്ങത്തിൽ വന്നു വാങ്ങിയതിൽ വാഹനങ്ങളും സ്വർണവുമുണ്ട്. ചിങ്ങം ഒന്നിന് കേരളമാകെ ഏകദേശം 4000 കാറുകളാണ് ഒരു പ്രമുഖ ബ്രാൻഡിന്റെമാത്രം ഡീലർമാർ ഡെലിവറി നടത്തിയത്.

പതിവിനു വിപരീതമായി ഓണക്കാലത്ത് എസി വിൽപനയും കൂടി. ഉഷ്ണം 36 ഡിഗ്രി വരെ വന്നപ്പോൾ വീടുകളിലെ മുൻഗണന മാറി. ഒരു ടണ്ണിന്റെ എസിക്കായിരുന്നു ഏറ്റവും വിൽപന. സദ്യയുണ്ടു വിയർത്തവർ എസിയിലിരുന്നു തണുത്തു. എസി കഴിഞ്ഞാൽ ഫ്രിജിനായിരുന്നു വിൽപന. 250 ലീറ്ററിന്റെ ഫ്രിജിനാണ് കൂടുതൽ ഡിമാൻഡ്. 40 ഇഞ്ചിൽ കുറഞ്ഞ ടിവിയും ആരും വാങ്ങുന്നില്ല.

ADVERTISEMENT

പഴയ 32 ഇഞ്ച് ടിവി വിലയ്ക്ക് ഇപ്പോൾ 40 ഇഞ്ച് കിട്ടും. മൊബൈൽ ഫോണുകളിൽ വിൽപന ഒന്നാം സ്ഥാനം സാംസങിനും രണ്ടാം സ്ഥാനം വിവോയ്ക്കുമായിരുന്നു. ശരാശരി മാസ വിൽപനയെക്കാൾ 10%–15% വർധനയേ ഓണക്കാലത്തുണ്ടായുള്ളു. മൊബൈൽ മാറ്റേണ്ടവർ ഓണമാകാൻ ഇപ്പോൾ കാത്തിരിക്കുന്നില്ലെന്നതാണു കാരണം. മാസത്തവണ അടയ്ക്കുന്ന രീതിയിലാണു വിൽപനയുടെ 60% വരെ. ഓണക്കച്ചവടത്തിന്റെ മുഴുവൻ രൂപം അറിയാൻ ഇനിയും ഏതാനും ദിവസം കൂടി ബാക്കിയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഇടപാട് 90% വരെ ഡിജിറ്റലായാണു നടന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT