കോട്ടയം ∙ രാഷ്ട്രീയ വിവാദങ്ങളല്ല, ഖാദി ബോർഡിന്റെ കുതിപ്പാണ് ഈ ഓണക്കാലത്ത് പി.ജയരാജന്റെ പ്രധാന അജൻഡ. ഖാദി പഴയതല്ല, പുതിയതാണ് എന്ന സന്ദേശം ആളുകൾ സ്വീകരിച്ചുവെന്നാണ് ബോർഡ് വൈസ് ചെയർമാനും മുതിർന്ന സിപിഎം നേതാവുമായ പി.ജയരാജന്റെ പക്ഷം. കേരളത്തിൽ ഖാദിക്കു നല്ല മാർക്കറ്റുണ്ട്. അതു മുന്നിൽക്കണ്ടാണു വ്യാജന്മാർ ഇവിടെയെത്തുന്നത്. ഓണക്കാലത്ത് വ്യാജ ഖാദി വസ്ത്രങ്ങൾ പെരുകുകയാണ്.

കോട്ടയം ∙ രാഷ്ട്രീയ വിവാദങ്ങളല്ല, ഖാദി ബോർഡിന്റെ കുതിപ്പാണ് ഈ ഓണക്കാലത്ത് പി.ജയരാജന്റെ പ്രധാന അജൻഡ. ഖാദി പഴയതല്ല, പുതിയതാണ് എന്ന സന്ദേശം ആളുകൾ സ്വീകരിച്ചുവെന്നാണ് ബോർഡ് വൈസ് ചെയർമാനും മുതിർന്ന സിപിഎം നേതാവുമായ പി.ജയരാജന്റെ പക്ഷം. കേരളത്തിൽ ഖാദിക്കു നല്ല മാർക്കറ്റുണ്ട്. അതു മുന്നിൽക്കണ്ടാണു വ്യാജന്മാർ ഇവിടെയെത്തുന്നത്. ഓണക്കാലത്ത് വ്യാജ ഖാദി വസ്ത്രങ്ങൾ പെരുകുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ രാഷ്ട്രീയ വിവാദങ്ങളല്ല, ഖാദി ബോർഡിന്റെ കുതിപ്പാണ് ഈ ഓണക്കാലത്ത് പി.ജയരാജന്റെ പ്രധാന അജൻഡ. ഖാദി പഴയതല്ല, പുതിയതാണ് എന്ന സന്ദേശം ആളുകൾ സ്വീകരിച്ചുവെന്നാണ് ബോർഡ് വൈസ് ചെയർമാനും മുതിർന്ന സിപിഎം നേതാവുമായ പി.ജയരാജന്റെ പക്ഷം. കേരളത്തിൽ ഖാദിക്കു നല്ല മാർക്കറ്റുണ്ട്. അതു മുന്നിൽക്കണ്ടാണു വ്യാജന്മാർ ഇവിടെയെത്തുന്നത്. ഓണക്കാലത്ത് വ്യാജ ഖാദി വസ്ത്രങ്ങൾ പെരുകുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ രാഷ്ട്രീയ വിവാദങ്ങളല്ല, ഖാദി ബോർഡിന്റെ കുതിപ്പാണ് ഈ ഓണക്കാലത്ത് പി.ജയരാജന്റെ പ്രധാന അജൻഡ. ഖാദി പഴയതല്ല, പുതിയതാണ് എന്ന സന്ദേശം ആളുകൾ സ്വീകരിച്ചുവെന്നാണ് ബോർഡ് വൈസ് ചെയർമാനും മുതിർന്ന സിപിഎം നേതാവുമായ പി.ജയരാജന്റെ പക്ഷം. കേരളത്തിൽ ഖാദിക്കു നല്ല മാർക്കറ്റുണ്ട്. അതു മുന്നിൽക്കണ്ടാണു വ്യാജന്മാർ ഇവിടെയെത്തുന്നത്. ഓണക്കാലത്ത് വ്യാജ ഖാദി വസ്ത്രങ്ങൾ പെരുകുകയാണ്. വൈവിധ്യമുള്ള ഉൽപന്നങ്ങൾ വിൽക്കണം, കൂടുതൽ ഷോറൂമുകൾ ആരംഭിക്കണം ഇതു രണ്ടുമാണ് പ്രധാന ലക്ഷ്യങ്ങൾ. ഖാദി ബോർഡിന്റെ നടത്തിപ്പിൽ രാഷ്ട്രീയത്തിന് അതീതമായി സ്ഥാപനത്തിന്റെ താൽപര്യമാണു താൻ സംരക്ഷിക്കുന്നതെന്നും പി. ജയരാജൻ മനോരമ ഓൺലൈനിനോടു പറഞ്ഞു.

∙ ഖാദി ബോർഡ് വൈസ് ചെയർമാൻ പദവിയിൽ വീണ്ടും ഒരു ഓണക്കാലമാണല്ലോ. എങ്ങനെയുണ്ട് ഈ ഓണക്കാലം?

ഓണക്കാലത്ത് 30 ദിവസമാണ് റിബേറ്റ്. 30% വിലക്കുറവോടെയാണു ഞങ്ങൾ വസ്ത്രങ്ങൾ വിൽക്കുന്നത്. പുതിയ ഡിസൈൻ‌ വസ്ത്രങ്ങൾ അടക്കം തയാറാക്കിയിട്ടുണ്ട്. കുഞ്ഞുടുപ്പുകൾ, പാന്റ്സിന്റെ തുണി, സിൽക്ക് സാരികൾ, സ്ത്രീകൾ‌ക്കായുള്ള മറ്റു വസ്ത്രങ്ങൾ, ന്യൂജെൻ വസ്ത്രങ്ങൾ തുടങ്ങിയവ പരിചയപ്പെടുത്തുകയും വിൽക്കുകയുമാണ്. ഖാദി പഴയതല്ല, പുതിയതാണ് എന്ന സന്ദേശം ആളുകൾ സ്വീകരിച്ചിരിക്കുകയാണ്. സർക്കാർ ജീവനക്കാരും അധ്യാപകരും ഈ മേഖലയെ സഹായിക്കാൻ വേണ്ടി അതിന്റെ ഉപഭോക്താക്കളായി. ഇൗ ഓണത്തിന് റെക്കോർഡ് വിറ്റുവരവ് ഉണ്ടാകുമെന്നാണു പ്രതീക്ഷ. അത് ഖാദിക്ക് പുത്തൻ ഉണർ‌വേകും.

ADVERTISEMENT

∙ ഓണക്കാലത്തെ ഏറ്റവും വലിയ ഭീഷണിയെന്താണ്?

നൂലും തുണിയുമൊക്കെയുണ്ടാക്കുന്നത് മനുഷ്യാധ്വാനം കൊണ്ടാണ്. ഇറക്കുമതിത്തുണിയുമായി തട്ടിച്ചു നോക്കിയാൽ ഖാദിക്കു വില കൂടുതലാണ്. പക്ഷേ, പരിസ്ഥിതി സൗഹാർദമാണ് ഖാദി വസ്ത്രങ്ങൾ. അതികഠിനമായ ചൂടുള്ള സമയത്ത് ആ ചൂടിനെയും അതികഠിനമായ ശൈത്യമുള്ള സമയത്ത് തണുപ്പിനെയും പ്രതിരോധിക്കാൻ കഴിയും. ഖാദി കൂടുതൽ സ്വീകാര്യമാവുകയാണെങ്കിലും ഓണക്കാലത്ത് വ്യാജ ഖാദി തുണിത്തരങ്ങൾ ധാരാളം മാർക്കറ്റിലുണ്ട്. അതു വലിയ വെല്ലുവിളിയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നാണ് ഇത് എത്തുന്നത്. കേരളത്തിൽ ഖാദിക്ക് നല്ല മാർക്കറ്റുണ്ട്. അതു മുന്നിൽ കണ്ടാണു വ്യാജന്മാർ ഇവിടെയെത്തുന്നത്. വസ്ത്രങ്ങൾ മാത്രമല്ല ശുദ്ധമായ തേൻ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളും ഖാദി വിൽക്കുന്നുണ്ട്.

∙ ഓണത്തിന് ഖാദിയെ വലിയ സ്ഥാപനങ്ങളോ വ്യക്തികളോ സമീപിച്ചിരുന്നോ?

ഓണത്തിന് ഖാദി ബോര്‍ഡില്‍നിന്ന് 25,000 സെറ്റ് മുണ്ടിനും ഡബിള്‍ മുണ്ടിനുമാണ് കെഎസ്എഫ്ഇ ഓര്‍ഡര്‍ നൽകിയത്. കെഎസ്എഫ്ഇയുടെ ഗ്യാലക്‌സി ചിട്ടി നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്കു നൽകാനായിരുന്നു ഇത്. ഇപ്പോൾ നടക്കുന്ന ഓണം വിപണന മേളയിൽ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓണവിപണിയില്‍ സമ്മാന പദ്ധതിയായി ജില്ലകളില്‍ ആഴ്‌ചയിലൊരിക്കല്‍ നറുക്കെടുപ്പ് നടത്തുന്നുണ്ട്. ആയിരം രൂപയ്ക്ക് ഉൽപന്നം വാങ്ങിയാല്‍ ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി 5000 രൂപയുടെയും രണ്ടാം സമ്മാനമായി 3000 രൂപയുടെയും മൂന്നാം സമ്മാനമായി 1000 രൂപയുടെയും ഖാദി ഉൽപന്നങ്ങള്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ഓണം വിപണിയിലൂടെ 60 കോടി രൂപയുടെ കച്ചവടമാണു നടന്നത്.

ADVERTISEMENT

∙ കഴിഞ്ഞ ഓണക്കാലത്ത് നാച്വറൽ സ്കിൻ‌ കെയർ ഖാദി എന്ന പദ്ധതി തുടങ്ങിയിരുന്നല്ലോ. എന്താണ് അത്?

നാച്വറൽ സ്‌കിൻ കെയർ ഖാദിയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമുള്ള കുർത്തകളാണു വിപണിയില്‍ ഇറക്കിയത്. അനാർ പഴം, മൾബെറി ഇല, മഞ്ചിഷ്ട, പതിമുഖം, മൈലാഞ്ചി, ഇൻഡിഗോ പുഷ്പം എന്നിവ ഉപയോഗിച്ചാണു വസ്ത്രങ്ങൾക്ക് നിറം നൽകിയത്. പരിസ്ഥിതിക്കും മനുഷ്യന്‍റെ ആരോഗ്യത്തിനും ഹാനികരമായ രാസവസ്തുക്കളുടെ ഉപയോഗം ഉൾപ്പെടാത്തതിനാൻ ഈ ഉൽപന്നങ്ങൾ പരിസ്ഥിതി സൗഹൃദമാണ്. പ്രകൃതിദത്ത ചായങ്ങൾ വിഷരഹിതമാണ്. അലർജിപ്രതി പ്രവർത്തനങ്ങളോ ചർമ പ്രകോപനങ്ങളോ ഉണ്ടാക്കുന്നില്ല. സെൻസിറ്റീവ് ചർമമുള്ള വ്യക്തികൾ ഇത്തരം ഖാദി തുണിത്തരങ്ങൾ ധരിക്കുന്നത് ചർമത്തിനു സുരക്ഷിതത്വം നൽകും.

∙ പുതിയ പദ്ധതികൾ എന്തെല്ലാമാണ്?

വൈവിധ്യമുള്ള ഉൽപന്നങ്ങൾ വിൽക്കണം, കൂടുതൽ ഷോറൂമുകൾ ആരംഭിക്കണം ഇതു രണ്ടുമാണ് പ്രധാന ലക്ഷ്യങ്ങൾ. ഖാദിയുടെ ഷോറൂം നടത്തുന്നതിനു വേണ്ടി സഹകരണ ബാങ്കുകൾ ഇപ്പോൾ മുന്നോട്ടുവരികയാണ്. അതു വലിയൊരു പ്രചോദനമാണ്. ഒരു സെല്ലർ ആപ് ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. ഓൺ‌ലൈനായി വസ്ത്രങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ചുകൊടുക്കും.

ADVERTISEMENT

∙ കക്ഷിരാഷ്ട്രീയത്തിൽ മുഴുകിയിരുന്ന താങ്കളെ പോലൊരാൾ ഈ പദവിയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

കക്ഷിരാഷ്ട്രീയം എനിക്കുണ്ട്. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് ഞാൻ. പക്ഷേ, ഖാദി ബോർഡിന്റെ നടത്തിപ്പിൽ രാഷ്ട്രീയത്തിന് അതീതമായി സ്ഥാപനത്തിന്റെ താൽപര്യമാണ് ഞാൻ സംരക്ഷിക്കുന്നത്. ഖാദി ജീവനക്കാർക്കിടയിൽ വ്യത്യസ്ത സംഘടനകളുണ്ട്. അവരെയെല്ലാം ഒരുമിച്ചു കൊണ്ടുപോകാനാണു ശ്രമിക്കുന്നത്. സിപിഎമ്മുകാരൻ എന്ന അസ്തിത്വമുണ്ട് എനിക്ക്. പക്ഷേ കക്ഷി രാഷ്ട്രീയത്തിന് അതീതമായി തൊഴിലാളികളെ സംരക്ഷിക്കുകയാണു ലക്ഷ്യം.

English Summary:

Khadi's Resurgence: Record Sales Mark Onam Success for Kerala Board