വായ്പത്തട്ടിപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഐടി മന്ത്രാലയം ഉടൻ മാർഗരേഖ അയയ്ക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങൾക്കിടയിൽ ഡിജിറ്റൽ വായ്പയുമായി ബന്ധപ്പെട്ട് അവബോധം വർധിപ്പിക്കുക, സൈബർ പൊലീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക അടക്കമുള്ള നിർദേശങ്ങളായിരിക്കും മാർഗരേഖയിലുണ്ടാവുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വായ്പത്തട്ടിപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഐടി മന്ത്രാലയം ഉടൻ മാർഗരേഖ അയയ്ക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങൾക്കിടയിൽ ഡിജിറ്റൽ വായ്പയുമായി ബന്ധപ്പെട്ട് അവബോധം വർധിപ്പിക്കുക, സൈബർ പൊലീസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക അടക്കമുള്ള നിർദേശങ്ങളായിരിക്കും മാർഗരേഖയിലുണ്ടാവുക. 

ആപ് സ്റ്റോറുകളിൽ നിന്ന് തട്ടിപ്പ് ആപ്പുകൾ നീക്കം ചെയ്യാൻ ഗൂഗിൾ, ആപ്പിൾ എന്നീ കമ്പനികളോട് മന്ത്രാലയം നിർദേശിച്ചു. 

ADVERTISEMENT

ഇതിന്റെ ഫലമായി ഇരുനൂറോളം ആപ്പുകൾ നീക്കം ഇതുവരെ ചെയ്തു.

ഓൺലൈൻ വായ്പത്തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ റിസർവ് ബാങ്കുമായി ചേർന്ന് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആയി അംഗീകൃത വായ്പാ ആപ്പുകളുടെ പട്ടിക (വൈറ്റ്‍ലിസ്റ്റ്) പുറത്തിറക്കും.

ADVERTISEMENT

ഈ ലിസ്റ്റിലുള്ള ആപ്പുകൾക്ക് മാത്രമേ ആപ് സ്റ്റോറുകൾക്ക് അനുമതി നൽകാനാവൂ. ആപ്പുകൾ നീക്കിയാലും പുതിയ രൂപത്തിൽ ഇവ പുനർജനിക്കുന്ന പ്രശ്നം ഇതുവഴി തടയാമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Loan fraud apps