പള്ളിക്കത്തോട് ∙ഗുരുതര ഹൃദ്രോഗത്തെ തുടർന്നു ചികൽസ ചിലവുകണ്ടെത്താനാകാതെ ദുരിതത്തിൽ കഴിയുകയാണ് മണലുങ്കൽ പാറയോലിക്കൽ കുുഞ്ഞൻ ദാമോദരൻ(69). മൂന്നു വർഷമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികൽസയിലാണ് കുഞ്ഞൻ. കൂലിപ്പണി ചെയ്തു കുടുംബചിലവ് കണ്ടെത്തിയിരുന്നകുഞ്ഞനു അസുഖം ബാധിച്ചതോടെ കുടുംബത്തിന്റെ നട്ടെല്ലു കൂടി തകർന്നു.ഇപ്പോൾ തിരുവനന്തപുരം ശ്രീചിത്രയിൽ ചികൽസയിലായ കുഞ്ഞനു അടുത്ത മാസം അടിയന്തിര ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകകയാണ്.
ആറ് ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. മകൻ ഷാജി പെയിന്റിങ് ജോലി ചെയ്താണ് എല്ലാവരുമടങ്ങുന്ന കുടുംബംമുന്നോട്ടു പോകുന്നത്. ആകെയുള്ള പത്ത് സെന്റ് സ്ഥലത്ത് കൊച്ചു വീട്ടിലാണ് ഇവരുടെ താമസം. ഹൃദയമിടിപ്പു കൂടി അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുഞ്ഞനെ ആശുപത്രിയിലെത്തിക്കുന്നതിനു പോലും
കരുണയുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ട സാഹചര്യമാണ് ഇവർക്കു.ശസ്തക്രിയ ചെയ്തു ജിവൻ നിലനിർത്തുന്നതിനു വേണ്ടി ആരുടെ മുന്നിൽ കൈനീട്ടണമെന്നാറിയാതെ പകച്ചു നിൽക്കുകയാണ് കുടുംബാംഗങ്ങൾ.
കുഞ്ഞൻ ദാമോദരൻ.
എസ്ബിഐ പൂവത്തിളപ്പ് ബ്രാഞ്ച്.
അക്കൗണ്ട് നമ്പർ– 67349773772.
ഐഎഫ്എസി കോഡ് – എസ്ബിഐ എൻ– 0070529.
മകൻ ഷാജിയുടെ നമ്പർ– 994798275