കാരുണ്യത്തിന്റെ വഴി തുറക്കണം: സജീവിനു വിധി കടപുഴകിയെറിഞ്ഞ ജീവിതം തിരികെ പിടിക്കാൻ
പാലാ∙ ഒന്നര വർഷം മുൻപ് വിധി കടപുഴകിയെറിഞ്ഞ ജീവിതത്തിന്റെ ശേഷിക്കുന്ന ജീവനുമായാണ് കടനാട് നീലൂർ നരിക്കുഴിയിൽ എൻ.എസ്. സജീവ് (36) കഴിയുന്നത്. ലോറിയിൽ തടി കയറ്റുന്നതിനിടെ ലോറിയുടെ പ്ലാറ്റ്ഫോമി ൽ തട്ടി തടി ദേഹത്തേക്ക് വീണു. ചികിത്സകൾ പൂർണമായും വിജയിക്കാതെ അരയ്ക്ക് താഴേക്ക് തളർന്നു. തുടർ ചികിത്സയ്ക്ക്

പാലാ∙ ഒന്നര വർഷം മുൻപ് വിധി കടപുഴകിയെറിഞ്ഞ ജീവിതത്തിന്റെ ശേഷിക്കുന്ന ജീവനുമായാണ് കടനാട് നീലൂർ നരിക്കുഴിയിൽ എൻ.എസ്. സജീവ് (36) കഴിയുന്നത്. ലോറിയിൽ തടി കയറ്റുന്നതിനിടെ ലോറിയുടെ പ്ലാറ്റ്ഫോമി ൽ തട്ടി തടി ദേഹത്തേക്ക് വീണു. ചികിത്സകൾ പൂർണമായും വിജയിക്കാതെ അരയ്ക്ക് താഴേക്ക് തളർന്നു. തുടർ ചികിത്സയ്ക്ക് ജീവകാരുണ്യ പ്രവർത്തകരുടെ സഹായം തേടുകയാണ്. 2 പിഞ്ചു കുഞ്ഞുങ്ങളുടെ പഠനവും ഭാര്യയും മാതാപിതാക്കളുമടങ്ങിയ കുടുംബത്തിന്റെ ഭാരം താങ്ങാനാവാതെ ബുദ്ധിമുട്ടിലാണ് സജീവ്.
അന്നു അപകടത്തിൽ കാലുകൾക്ക് ഗുരുതരമായി പരുക്കേറ്റ സജീവ് ആദ്യം പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. 15 ദിവസം കാത്തു. ഓപ്പറേഷൻ തിയറ്റർ സൗകര്യം ലഭ്യമായില്ല. ഇതിനിടയിൽ കാലിൽ രക്തം കട്ട പിടിച്ചു. അതിനാൽ ഓപ്പറേഷൻ മറ്റൊരവസരത്തിലേക്ക് മാറ്റി. ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോയി. പിന്നീട് പരിശോധനയ്ക്ക് ചെന്നപ്പോൾ ഇനി ഓപ്പറേഷൻ നടത്തിയാലും രക്ഷയില്ലെന്ന മറുപടിയാണ് കിട്ടിയത്. 2 മാസം കൂടുമ്പോൾ സാധാരണ പരിശോധനയും മരുന്നുകളും നിർദേശിച്ചു. അതുവരെ ഫിസിയോതെറപ്പിയും ഡോക്ടർമാർ നിർദേശിക്കുകയുണ്ടായി. എല്ലാ ദിവസവും ഉള്ള ഫിസിയോ തെറപ്പിക്ക് 500 രൂപ വീതം ചെലവാകും. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇപ്പോൾ അതും മുടങ്ങി. ഇപ്പോൾ കാലുകൾക്ക് രൂപത്തിനും വ്യത്യാസം വന്നു തുടങ്ങി.
പാലക്കാട് സ്വദേശിയായ സജീവ് ഇപ്പോൾ ഭാര്യ വീടായ നീലൂരാണ് താമസം. സ്വന്തമായ വീടില്ല. വീട് വളരെ ഉയർന്ന സ്ഥലത്താണ്. ആശുപത്രിയിൽ പോകുന്നതിനുള്ള സൗകര്യത്തിനായി ചെറിയ വാടകയ്ക്ക് മറ്റൊരു വീട്ടിൽ താമസിച്ചിരുന്നു. വാടക കൊടുക്കാൻ കഴിയാത്തതിനാൽ ഇപ്പോൾ അതും ബുദ്ധിമുട്ടിലായി. കാരുണ്യത്തിന്റെ വഴി തുറക്കുന്നതും നോക്കിയാണ് സാധു കുടുംബത്തിന്റെ ഓരോ ദിവസവും കടന്നു പോകുന്നത്.
∙ മേൽവിലാസം :
Name: N.S. SAJEEVE ,
NARIKKUZHIYIL HOUSE,
NEELOOR (PO),
PALA,
KOTTAYAM -PIN-686651.
PHONE : 9961685112.
∙ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
Branch : SBI, KURUMANNU.
NAME: ASWATHY SANTHOSH,
A/C Number-20350806873.
IFSC -SBIN0008637.