രാജ്യം ഇത്രത്തോളം സ്വാതന്ത്ര്യമനുഭവിച്ച മറ്റൊരുകാലം ഉണ്ടായിട്ടില്ലെന്നു കേന്ദ്രമന്ത്രി കിരൺ റിജ്ജു. സ്വാതന്ത്ര്യം വേണമെന്ന് ഇപ്പോഴും പലരും പറയുന്നു. ഏറ്റവും മികച്ച ജനാധിപത്യരാജ്യത്തു ജീവിച്ചിട്ടും ഇനി എന്തിനാണ് സ്വാതന്ത്ര്യം വേണ്ടതെന്നു റിജ്ജു ചോദിച്ചു. ബിജെപി അധികാരത്തിലെത്തിയതിൽ അസഹിഷ്ണുതയുള്ളവർ ഇവിടെയുണ്ട്. അവർ എത്ര ആരോപണങ്ങൾ ഉയർത്തിയിട്ടും ബിജെപി കൂടുതൽ ശക്തമാകുകയാണ്. സർക്കാരിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ ആരോപണമുന്നയിച്ചവർക്കെതിരെ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താനുള്ളതല്ല വ്യക്തിസ്വാതന്ത്ര്യമെന്നും, ഓരോരുത്തരും അവരുടേതായ അതിരുകൾ വരച്ചുവേണം സ്വാതന്ത്ര്യം നിശ്ചയിക്കാനെന്നും അദ്ദേഹം പറഞ്ഞു.