പ്രളയദിനങ്ങളിൽ കേരള പൊലീസ് കൈകാര്യം ചെയ്തത് 12 ലക്ഷത്തോളം സഹായാഭ്യർഥനകൾ. അറുപതിനായിരത്തിലേറെപ്പേരെ രക്ഷിച്ച പൊലീസ് പിന്നീട് ഗതാഗതം പുനഃസ്ഥാപിക്കാനും കഠിനപ്രയത്നം ചെയ്തു. ജലരക്ഷ എന്നു പേരിട്ട രക്ഷാദൗത്യത്തിൽ 26000 പൊലീസുകാരാണു പങ്കാളികളായത്. പൊലീസ്, ഫയർഫോഴ്സ്, കോസ്റ്റൽ പൊലീസ്, വനിതാ ബറ്റാലിയൻ, തണ്ടർ ബോൾട്ട് സംഘങ്ങളും നിർണായക പങ്കു വഹിച്ചു.
Advertisement