ഹൈടെക് ഉഡായിപ്പുകളും ഗ്ലോബൽ തള്ളുകളുമായി ഉല്ലസിച്ചു ജീവിക്കാൻ ഈ കോടതികൾ സമ്മതിക്കില്ലെന്നു വച്ചാൽ! സഖാക്കളേ, കാൾ മാർക്സ് പറഞ്ഞതാ ശരി. ബൂർഷ്വാ സെറ്റപ്പിന്റെ ദുഷിച്ച സന്താനങ്ങളാണു കോടതികൾ. ബൂ.കോടതികൾ തുലയട്ടെയെന്നു

ഹൈടെക് ഉഡായിപ്പുകളും ഗ്ലോബൽ തള്ളുകളുമായി ഉല്ലസിച്ചു ജീവിക്കാൻ ഈ കോടതികൾ സമ്മതിക്കില്ലെന്നു വച്ചാൽ! സഖാക്കളേ, കാൾ മാർക്സ് പറഞ്ഞതാ ശരി. ബൂർഷ്വാ സെറ്റപ്പിന്റെ ദുഷിച്ച സന്താനങ്ങളാണു കോടതികൾ. ബൂ.കോടതികൾ തുലയട്ടെയെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈടെക് ഉഡായിപ്പുകളും ഗ്ലോബൽ തള്ളുകളുമായി ഉല്ലസിച്ചു ജീവിക്കാൻ ഈ കോടതികൾ സമ്മതിക്കില്ലെന്നു വച്ചാൽ! സഖാക്കളേ, കാൾ മാർക്സ് പറഞ്ഞതാ ശരി. ബൂർഷ്വാ സെറ്റപ്പിന്റെ ദുഷിച്ച സന്താനങ്ങളാണു കോടതികൾ. ബൂ.കോടതികൾ തുലയട്ടെയെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈടെക് ഉഡായിപ്പുകളും ഗ്ലോബൽ തള്ളുകളുമായി ഉല്ലസിച്ചു ജീവിക്കാൻ ഈ കോടതികൾ സമ്മതിക്കില്ലെന്നു വച്ചാൽ! സഖാക്കളേ, കാൾ മാർക്സ് പറഞ്ഞതാ ശരി. ബൂർഷ്വാ സെറ്റപ്പിന്റെ ദുഷിച്ച സന്താനങ്ങളാണു കോടതികൾ. ബൂ.കോടതികൾ തുലയട്ടെയെന്നു നമ്മളെത്ര മുദ്രാവാക്യം വിളിച്ചു. അങ്ങനെ കാലം കഴിച്ചതല്ലാതെ ഒരുചുക്കും സംഭവിച്ചിട്ടില്ല. അതാ നമ്മുടെ വിധി. ജനിച്ചതു ജനാധിപത്യ ഇന്ത്യയിലായിപ്പോയില്ലേ? 

ഇന്ത്യൻ കമ്യൂണിസ്റ്റുകളും കിണറ്റിൽ വീണ സിംഹവും ഒരേ അവസ്ഥയിലാണല്ലോ. ഗർജനം ഗർജനം തന്നെ പാരിൽ. അന്നു മന്ത്രിയമ്മായി മരുമകളെ അടുക്കളക്കാരിയായി നിയമിച്ചപ്പോൾ ഒരു കുഴപ്പവുമില്ലായിരുന്നു. മാസാമാസം കൈനിറയെ ഗാന്ധിക്കടലാസ്. ആരെങ്കിലും എന്തെങ്കിലും ചെയ്തോ? അതൊക്കെ ഒരുകാലം. സഖാക്കളേ, മുകളിലെ പാത്രത്തിനാണോ അടിയിലെ തീക്കാണോ കുഴപ്പമെന്നറിയില്ല. ഇപ്പോൾ പലതും നന്നായങ്ങോട്ടു വേകുന്നില്ല. കണ്ടില്ലേ, മർദനമേറ്റു മസ്തിഷ്കം തകർന്ന കാളിയനെപ്പോലെ കിടക്കുന്ന രാഗേഷ് സഖാവിനെ. 

ADVERTISEMENT

കേരളവർമയിൽ അസി.പ്രഫസറായ പ്രിയപത്നിക്കു പ്രതിമാസം ശമ്പളം ഒരു ലക്ഷമേയുള്ളൂ. പക്ഷേ, ഉസൈൻ ബോൾട്ടിനെപ്പോലും ഓടിത്തോൽപ്പിക്കുകയല്ലേ വിലക്കയറ്റം. അധ്വാനവർഗത്തിന് എന്തും കഴിക്കാം, എവിടെയും കിടക്കാം. അതുപോലെയാണോ അവരെ നയിക്കുന്ന സഖാക്കൾ? സഖാവിനും പ്രിയതമയ്ക്കും കിട്ടുന്ന ആകെ രണ്ടു ലക്ഷത്തി ചില്വാനം കൊണ്ട് എങ്ങനെ ജീവിക്കാൻ? 

സർവകലാശാലയിൽ അസോ.പ്രഫസറായാൽ അറുപതിനായിരം അധികം കിട്ടും. ഉടുക്കാനും അലക്കാനുമേ തികയൂ. ഉള്ളതാകട്ടെ, സമാധാനത്തോടെ കഴിയാമല്ലോ. അസോസിയേറ്റായി മൂന്നു വർഷം താണ്ടിയാൽ പ്രഫസർ. അവിടുന്ന് പ്രൊ വിസി കസേരയിലേക്കു കയ്യെത്തും ദൂരമല്ലേയുള്ളൂ. പത്താണ്ടു കഴിഞ്ഞാൽ വിസിയുമാകാം. ചെറിയ കുടുംബം, കൊച്ചുകൊച്ചു സന്തോഷങ്ങൾ. ഗുളികൻ നിൽക്കുന്ന നേരത്താണോ മോഹം ഉദിച്ചതെന്നും രാഹുകാല സമയത്താണോ അപേക്ഷിച്ചതെന്നും ഓർമയില്ല. ഓർത്തുവരുമ്പോഴേക്കും അടുത്ത അടി കിട്ടും. അതേ തൽക്കാലം അറിയുകയുള്ളൂ. 

കുഴിയാനയെ പിടിക്കാൻ കുങ്കിയാനയെ ഇറക്കിയതു മുതൽ സകല ജോലികളും പ്രിയതമ ചെയ്തിട്ടുണ്ട്. പഠിപ്പീര് മാത്രം കമ്മി. ചില്ലിടാത്ത പുട്ടുകുഴലിൽ മാവുനിറയ്ക്കുന്നതുപോലെയായിരുന്നു സർവകലാശാലയുടെ അഭിമുഖകലാകാരന്മാരുടെ മാർക്കിടൽ ചടങ്ങ്. വാരിക്കോരിയും കോരിവാരിയുമൊക്കെ കൊടുത്തു. 

കശ്മീരിലെ സർജിക്കൽ സ്ട്രൈക്കിന്റെ വിഡിയോ പുറത്തുവിടാൻ സഖാക്കൾ മുട്ടിന്മേൽ തപസ്സുനിന്നത് ഓർമയില്ലേ? അതേ സഖാക്കളോടു വിവരാവകാശപ്രകാരം ചോദിച്ചു, പ്രിയതമയുടെ അഭിമുഖ വിഡിയോ പുറത്തുവിടാമോ? വിട്ടോടാ എന്നു വിരട്ടിയതല്ലാതെ വിഡിയോയെ ഇതുവരെ ആകാശം കാണിച്ചിട്ടില്ല. പിന്നാലെ സൈബർ കോമ്രേഡ്സിന്റെ ആക്രമണവും. അപേക്ഷിച്ചതിന്റെ ഒന്നാം വാർഷികത്തിന്റെ അന്ന്, വൃശ്ചികം ഒന്നിന് കോടതി ചുരുട്ടിയെടുത്തു ദൂരെയെറിഞ്ഞപ്പോൾ അവരും അപ്രത്യക്ഷരായി. ഇനി എന്നുവരുമെന്ന് ആർക്കറിയാം!

ADVERTISEMENT

വിളക്കുവെട്ടത്തിൽ കെട്ടിയിട്ടു തൊണ്ടിമുതൽ പിടിച്ചെടുത്താലും ന്യായീകരിച്ചു നിൽക്കാനുള്ള കരുത്തുണ്ടല്ലോ. അതിനെ വന്ദിച്ചേ പറ്റൂ. താൻ രാഗേഷിന്റെ പ്രിയതമ അല്ലായിരുന്നെങ്കിൽ കേസിനെ നിങ്ങൾ ഇത്രയും പൊലിപ്പിക്കുമായിരുന്നോ? വിധി വന്നശേഷവും കലിപ്പിലാണു ടീച്ചർ. അല്ല ടീച്ചർ സഖാവേ, രാഗേഷിന്റെ പ്രിയതമയല്ലെങ്കിൽ ദേവസ്വം വക എയ്ഡഡ് കോളജിൽ ജോലി ലഭിക്കുമായിരുന്നോ? കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റാകുന്നതിന് അപേക്ഷിക്കാൻ പറ്റുമായിരുന്നോ? 

 

വളഞ്ഞിട്ടും വളയാതെ രാജ്ഭവൻ

സിപിഎമ്മിന്റെ ഒരു ലക്ഷം സഖാക്കൾ ഹാജർ. ഘടകന്മാരുടെ ചെറുപൂരം വേറെ. ഞൊടിയിടയിൽ രാജ്ഭവനും അതിന്റെ സർവകോണുകളും ഇടതന്മാർ കയ്യേറും. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചിത്രവധം ചെയ്യും. ഗോവിന്ദൻ കടിച്ചുമാന്തും; കാനം ചവച്ചുതുപ്പും. ഇതൊക്കെ അകത്തിരുന്നു ടിവിയിൽ കാണുന്ന ഗവർണർ ഊർധ്വൻ വലിക്കും. ഗതിമുട്ടി രായ്ക്കുരാമാനം പായുംചുരുട്ടി കെട്ട്യോളും കുട്ട്യോളുമായി ടാക്സിയിൽ കളിയിക്കാവിളയിലേക്കു കടക്കും. അവിടുന്ന് ഊടുവഴികളിലൂടെ നടന്നു ചെന്നൈയിൽ എത്തിയശേഷം ട്രെയിനിന്റെ ലോക്കൽ കംപാർട്ട്മെന്റിൽ യുപിയിലേക്ക്. വീട്ടിൽ എത്തുംവരെ ഭയത്താൽ ചങ്കെടുത്തു കക്ഷത്തു വച്ചിരിക്കും.  

ADVERTISEMENT

നവംബർ 15നു രാജ്ഭവൻ വളയുന്നതിനു സഖാക്കളെ മൂടോടെ ആവേശത്തിലാക്കാൻ ചമച്ച തിരക്കഥയിലേതാണ് ഈ രംഗങ്ങൾ. സംഭവിച്ചതോ? ആനയും അമ്പാരിയുമില്ല, ആളെണ്ണം തികഞ്ഞതുമില്ല. വെടിക്കെട്ടു നടക്കുമെന്നു പറഞ്ഞു നാടിളക്കിയതു മിച്ചം. വെറുമൊരു വായുകോപത്തിന്റെ മൂർധന്യത്തോളമേ എത്തിയുള്ളൂ. പ്രതിഷേധം കാണാൻ ഗവർണർ രാജ്ഭവനിൽ ‍ഉണ്ടായിരുന്നില്ല. പ്രതിഷേധിക്കാൻ മിനിമം കാൽലക്ഷം ആളുകളെങ്കിലും വരണമെന്ന് അദ്ദേഹം മോഹിച്ചിരുന്നുവെന്നു വേണം അനുമാനിക്കാൻ. അല്ലെങ്കിൽ കഷ്ടി ഇരുപതിനായിരം പേർ വന്ന പ്രതിഷേധത്തെ ഡൽഹിയിൽ ചെന്നിരുന്നു കാൽ ലക്ഷമെന്നു പെരുപ്പിക്കുമായിരുന്നോ? ഗവർണേഴ്സ് വാട്സാപ് ഗ്രൂപ്പിൽ ആളു കുറവാണല്ലോ ആരിഫേ എന്നു മറ്റു ഗവർണർമാർ കളിയാക്കിയാലോ? 

തലേന്നത്തെ ഹൈക്കോടതി വിധിയോടെ തന്നെ വളയാനുള്ള ഊർജത്തിന്റെ പകുതിയും ചോർന്നുപോയിരുന്നു. ഫിഷറീസ് സർവകലാശാലാ വിസിയെ കോടതി കോലുകൊണ്ടെടുത്തു കോലായിലേക്കെറിഞ്ഞു. നാട്ടുകാർക്കു സംഗതിയുടെ കിടപ്പുവശം ഏതാണ്ടു പിടികിട്ടിയത് അപ്പോഴാണ്. സുപ്രീംകോടതി പുറത്താക്കാൻ നിർദേശിച്ച വിസിമാരുടെ വിധിയെ തടുക്കാൻ ഗവർണറല്ല ഏതു ബ്രഹ്മൻ വിചാരിച്ചാലും നടക്കില്ല. പിന്നെന്തിന് ഗവർണറുടെമേൽ കുതിരകയറ്റം? 

തിരുവനന്തപുരം കോർപറേഷൻ ഓഫിസ് കടക്കണം രാജ്ഭവനിൽ എത്താൻ. മേയർ കുഞ്ഞാവയ്ക്കും പാർട്ടിവഹ എംപ്ലോയ്മെന്റ് ഡയറക്ടർ ആനാവൂർ സഖാവിനുമെതിരെ സമരത്തീയാണവിടെ. പല സഖാക്കളും സമരം കണ്ടു കൊതിച്ചുനിന്നത്രെ. പൊലീസ് വണ്ടിയിലെ വെള്ളത്തിൽ കുളിച്ച്, ടിയർ ഗ്യാസിന്റെ കരിയും തൊട്ട് തെക്കുവടക്ക് ഓടിയിട്ട് ആറേഴു വർഷമായില്ലേ? സമരം മുട്ടിയ കമ്യൂണിസ്റ്റിനെയും കയറാൻ മരമില്ലാത്ത അണ്ണാനെയും എന്തിനുകൊള്ളാം!

ഏന്തിവലിഞ്ഞു രാജ്ഭവന്റെ മുറ്റത്തു ചെന്നപ്പോൾ സചിവന്മാരെയും സചിവോത്തമനെയും കാണാനില്ല. ഗവർണർക്കു മുന്നിൽ സത്യപ്രതിജ്ഞ ചെയ്തവർ ഗവർണർക്കെതിരെ സമരം ചെയ്യുന്നതും കനലിൽ മുള്ളുന്നതും തുല്യമാണത്രെ! ഉദ്ഘാടകൻ യച്ചൂരിയാകട്ടെ ആരിഫിനെ ആക്രമിക്കുന്നേയില്ല. ആള് ഡീസന്റാണ്, നയങ്ങളാണു കുഴപ്പം. വെളിച്ചണ്ണ തേച്ച വാഴത്തടയിൽ കയറുമ്പോലെ കുറെ വർത്തമാനങ്ങൾ. 

മുന്നണി കൺവീനർ ഇപി സഖാവ് എങ്ങോട്ടുപോയി? മെസിയെ മേഴ്സിയെന്നു വിളിക്കുകയും തിരുത്തിയ വകയിൽ മേസ്തിരിയാകുകയും ചെയ്തിട്ടു നാളധികം ആയിട്ടില്ല. പുതിയ ഐറ്റംസുമായി കൺവീനറെ പ്രതീക്ഷിച്ചവരാകെ നിരാശർ. കളിവാധ്യാരായ ഗോവിന്ദൻ ഒറ്റച്ചാട്ടത്തിൽ സെക്രട്ടറി അറ്റാച്ച്ഡ് പിബി അംഗമായില്ലേ! പിബിയിൽ ഇടംകിട്ടാത്തതിൽ ഇപി സഖാവിനു വല്ലാത്തൊരു ഇണ്ടൽ. 

പിബി യോഗമെന്നു പറഞ്ഞാൽ, സന്ധ്യാനേരത്തു കരിന്തിരി കത്തുന്ന വിളക്കിനു മുന്നിൽ കുണുക്കിട്ടു ചീട്ടുകളിക്കുന്നവരെയാണല്ലോ നാട്ടിലുള്ളവർക്ക് ഓർമവരിക. അവിടെ എഴുതിരിയിട്ട വിളക്കായി ഇപി വിളങ്ങിയേനെ. നടക്കാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞു പേശികളെ മുറുക്കി നേരത്തേ വാർധക്യം പൂകുന്നവരാണല്ലോ പിബി അംഗങ്ങൾ. അവർക്ക് ഇപിയെ ഒപ്പമിരുത്തി‍ പൊട്ടിച്ചിരിച്ചു യൗവനം നിലനിർത്തിക്കൂടായിരുന്നോ? അല്ലെങ്കിലും പിബി ചരിത്രപരമായ മണ്ടത്തരങ്ങളല്ലേ കാണിച്ചിട്ടുള്ളൂ?

 

‘ജി’യുടെ വിരട്ടിഫിക്കേഷൻ

ബകവധം ആട്ടക്കഥ ബുക്ക് ചെയ്യാൻ പോയപ്പോൾ ആർട്ടിസ്റ്റ് ചോദിച്ച തുക കമ്മിറ്റിക്കാർക്കു താങ്ങാൻ പറ്റിയില്ല. വധത്തിനല്ലേ ചെലവ്, വിരട്ടി വിടാനാണെങ്കിൽ തുക കുറയില്ലേയെന്നു കൂട്ടത്തിലൊരാൾ ചോദിച്ചതായി നാട്ടുകഥയുണ്ടല്ലോ. അങ്ങനെ വിരട്ടിവിടാനൊരു ആട്ടക്കാരനെ നിശ്ചയിച്ചാൽ അതിനുപറ്റിയ കക്ഷിയാണു കേസുരേന്ദ്രജി. രാവിലെ എണീറ്റ് നാലാളെയെങ്കിലും വിരട്ടിയില്ലെങ്കിൽ ഉച്ചഭക്ഷണം കഷ്ടിയാത്രെ. ആദ്യം കൈ വിറയ്ക്കും. പിന്നെ ബോഡിയാകെ ഉടയുന്നപോലെ തോന്നും. 

യുവമോർച്ചയിൽ ഉണ്ടായിരുന്നപ്പോൾ തുടങ്ങിയതാണ് ഈ മൂർച്ചിക്കൽ. കോടിയേരി ആഭ്യന്തരം നടത്തിയ കാലത്ത് ചാനൽദ്വാരാ തുടങ്ങിയ വിരട്ടൽ ഇന്നും അതേപോലെ മുടക്കമില്ലാതെ തുടരുന്നു. വിരട്ടപ്പെട്ടവർ വീണതായി ചരിത്രത്തിലില്ല. ജിയാകട്ടെ കുഴലിൽ വീഴുകയും ചെയ്തു. മുഖ്യനുമായി മുഖാമുഖം കണ്ടില്ലെങ്കിലും ധാരണയുടെ നൂൽപ്പാലമുള്ളതിനാൽ കുഴലിൽ വീണതിന്റെ അഴലുകളൊന്നുമില്ല. ഭാഗ്യവാൻ!

കേരളത്തിലെ ബിജെപിയിൽ നടക്കുന്നതൊഴികെ ലോകത്തെ എല്ലാ സംഭവങ്ങളും അദ്ദേഹം അറിയാറുണ്ട്. മലയാളിയായ ആനന്ദബോസ് ബംഗാൾ ഗവർണറായ വിവരം ബിജെപി കാക്കാമൂല വാർഡ് പ്രസിഡന്റുവരെ അറിഞ്ഞശേഷമാണു ജിയുടെ ചെവിയിൽ എത്തിയതെന്നൊരു പ്രചാരണമുണ്ട്. സംഗതി ശരിയാണോയെന്ന് ജിയോടു ചോദിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അപ്പോൾ പ്രകാശ് ജാവഡേക്കറിനു കേരള ചുമതല നൽകിയതു പത്രങ്ങളിലൂടെയല്ലേ ജി അറിഞ്ഞതെന്നും ചോദിക്കേണ്ടിവരുമല്ലോ!

സ്വർണക്കടത്തു കേസ് കത്തിനിന്ന കാലത്തായിരുന്നു ജിയുടെ ഏറ്റവും ഒടുവിലത്തെ വിരട്ടുത്സവം. ജലീലിനു കൽത്തുറുങ്ക്, ശിവശങ്കരനു തൂക്കുകയർ, സ്വപ്നയ്ക്കു നാടുകടത്തൽ...ജി വിധിച്ചതും വിരട്ടിയതുമൊക്കെ റീവൈൻഡ് ചെയ്യാൻ ഒരുമ്പെടുന്നവർ ഹെൽമറ്റ് വയ്ക്കുക. അല്ലെങ്കിൽ ചിരിച്ചുചിരിച്ചു തല ചുമരിലിടിച്ച് അന്തരിച്ചേക്കാം.

സർക്കാർ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്, പുതിയ വിരട്ടലുമായി ജി രംഗത്തുണ്ട്. രാജ്ഭവൻ വളയാൻ പോയ സർക്കാർ ജീവനക്കാരുടെ നൂലുകെട്ടു ചടങ്ങിന്റെ പടം മുതൽ ജാതകം വരെ കൈവശം ഉണ്ടത്രെ. ചീഫ് സെക്രട്ടറി നടപടി എടുക്കുമോയെന്നു കാത്തിരിക്കുകയാണു ജി. അമാന്തിച്ചാൽ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും. ജീവനക്കാരെ ജി കൊണ്ടുവരുന്ന ദിവസം അവരെ തൂക്കിക്കൊല്ലാൻ നിയമത്തിനു സമയം കിട്ടുമോ എന്തോ?

 

സ്റ്റോപ് പ്രസ്:

ശശി തരൂരിന് കെ. മുരളീധരന്റെ ഉപദേശം: പലരും പാരവയ്ക്കാൻ നോക്കും, കാര്യമാക്കണ്ട.

പാരപിടിച്ച കൈകൾ തരിക്കുന്നു. 

 

English Summary: Nepotism and backdoor appointments in CPM